
കൊല്ലം> കൊച്ചി മെട്രായ്ക്ക് വേണ്ടി എഎഫ്ഡിയില്‍ നിന്ന് 1.35 ശതാമാനം പലിശക്ക് വായ്പ ലഭിച്ചിരുന്ന അവസരത്തില്‍ കാനറ ബാങ്കില്‍ നിന്നും 10.56 ശതമാനം പലിശക്ക് വായ്പയെടുത്തത് എന്തിനാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കണമെന്ന് ധനമന്ത്രി തോമസ് ഐസക് വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. യുഡിഎഫ് ഭരിക്കുമ്പോള്‍, ചെന്നിത്തല മന്ത്രിയുമായിരിക്കുമ്പോഴാണ് ഇത്തരത്തില്‍ അമിത പലിശ നല്കി വായ്പ എടുത്തത്.
കിഫ്ബിക്ക് 9.723 ശതമാനം പലിശക്ക് വായ്പയെടുത്തത് കൊള്ളയാണെന്ന് പറയുന്ന ചെന്നിത്തല ഇതിന് മറുപടി പറയണം. 1.35 ശതമാനം പലിശയില്‍ 1330 കോടി രൂപയാണ് കൊച്ചി മെട്രോക്ക് വേണ്ടി ആദ്യം എടുത്തത്. പീന്നിട് കാനറബാങ്കില്‍ നിന്നും 10.56ശതമാനം പലിശക്കാണ് എടുത്തത്.എറണാകുളം ഡിസ്ട്രിക്ട് കോപ്പറേറ്റീവ് ബാങ്ക് 9.6ശതാനം പലിശക്ക് വായ്പ തരാന്‍ തയ്യാറായപ്പോഴാണ് കനറ ബാങ്കില്‍ നിന്നും കൂടിയ പലിശക്ക് വായ്പ എടുത്തത്. ഇതില്‍ ആരാണ് കമ്മിഷന് വാങ്ങിയതെന്ന് ചെന്നിത്തല പറയണം. അടിസ്ഥാന പലിശയില്‍ നിന്നും പോയിന്റ് ആറ് ശതമാനം ഉയര്‍ന്ന നിരക്കിലാണ് കാനറ ബാങ്ക് വായ്പ നല്‍കിയിരിക്കുന്നത്.
എറണാകുളം ഡിസ്ട്രിക്ട് കോപ്പറേറ്റീവ് ബാങ്ക് അടിസ്ഥാന പലിശയില്‍ നിന്നു പോയിന്റ് 05 ശതമാനം കുറച്ച് വായ്പ നല്‍കാമെന്ന വാഗ്ദാനമാണ് യുഡിഎഫ് സര്‍ക്കാര്‍ വേണ്ടെന്ന് വെച്ചത്.
ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റിംഗ് എങ്ങിനെ എന്നത് സംബന്ധിച്ച അടിസ്ഥാന വിവരം പോലുമില്ലാതെയാണ് പ്രതിപക്ഷനേതാവ് ഓരോന്ന് പറയുന്നത്. വിവരകേടിന്റെ അവതാരമായി ചെന്നിത്തല മാറിയിരിക്കയാണ്. പ്രതിപക്ഷനേതാവ് എന്ന സ്ഥാനത്തിന്റെ മാന്യതയെങ്കിലും കാണിക്കണ്ടേ.
കിഫ്ബിക്ക് വേണ്ടിബോണ്ട് ഇറക്കിയത് ഇടനിലക്കാര്‍ മുഖേനയാണെന്ന് പ്രതിപക്ഷനേതാവ് പറയുന്നത് വിവരക്കേടാണ്. സ്റ്റോക്ക് എക്സ്ചേഞ്ച് വഴി ബ്രോക്കര്‍മാര്‍ ഇല്ലാതെ ബോണ്ട് ഇറക്കാന്‍ കഴിയില്ല. മത്തികച്ചവടമല്ല ബോണ്ട് ഇറക്കല്‍.പുതിയ ഷെയര്‍ ഇറക്കുമ്പോള്‍ അറേയ്ഞ്ചര് ഉണ്ടാവണം. ഇവരാണ് ഇതിലെ മറ്റ് നടപടിക്രമങ്ങള്‍ ചെയ്യുക. ഇതറിയാതെ എന്തെങ്കിലും പരസ്യമായി വിളിച്ച്പറഞ്ഞ് കേരളത്തെ അന്തരാഷ്ട്ര തലത്തില്‍ പരിഹാസ്യമാക്കുകയാണ് ചെന്നിത്തല ചെയ്തത്.
പബ്ലിക് ബോണ്ട് ഇറക്കുമ്പോള്‍ ആദ്യം ലണ്ടന്‍, സിംഗപ്പൂര്‍ എക്സചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യണം ഇവിടെ ക്ലിയറിംഗ് എക്സ്ചേഞ്ച് ഉണ്ട്. നമ്മള്‍ക്ക് അര്‍ഹമായ റേറ്റിംഗ് മേടിച്ചുതരുക ഇവരാണ്. കുറച്ച് മന്ത്രിമാരായിരുന്നവര്‍ക്ക് ഈ നടപടിക്രമങ്ങളെങ്കിലും അറിയേണ്ടതല്ലെ.എസ്എന്‍സി ലാവ്ലിന് എന്ന് പറഞ്ഞ് പ്രതിപക്ഷതോവ് പുകമറ സൃഷ്ടിക്കാന്‍ നോക്കണ്ട. കുറ്റ്യാടി പദ്ധതിക്കായി ലാവ്ലിന് കമ്പനിയെ ആദ്യം കേരളത്തിലെക്ക് ക്ഷണിച്ചുകൊണ്ടുവന്നത് യുഡിഎഫ് ഭരിക്കുമ്പോള്‍ സി വി പത്മരാജന് മന്ത്രിയായിരിക്കുമ്പോഴാണ്.
ജി കാര്ത്തികേയന് മന്ത്രിയായിരിക്കുമ്പോഴാണ് ഇടുക്കി ഉള്‍പ്പെടെയുള്ള കേരളത്തിലെ വൈദ്യുതി പദ്ധതികളുടെ അറ്റകുറ്റപണികള്‍ക്കായി ലാവ്ലിന് കമ്പനിയെ ക്ഷണിച്ചുകൊണ്ടുവന്നത്. യുഡിഎഫ് സര്‍ക്കാര്‍ കരാറുണ്ടാക്കിയ പദ്ധതികളല്ലാതെ ഒരു പദ്ധതിയും എല്‍ഡിഎഫ് സര്‍ക്കാര്‍ ലാവ്ലിന് കമ്പനിക്ക് നല്‍കിയിട്ടില്ല. ടെണ്ടര്‍ വിളിക്കാത്ത പദ്ധതികളെല്ലാം കാന്‍സല്‍ ചെയ്തു. യുഡിഎഫ് ധാരണപത്രം ഒപ്പിട്ടതല്ലാതെ കേരളത്തിലെ ഒരു പദ്ധതിയും ലാവ്ലിനെ ഉപയോഗിച്ച് എല്‍ഡിഎഫ് നടപ്പിലാക്കിയിട്ടില്ലെന്നും തോമസ് ഐസക് പറഞ്ഞു.