GENERAL POLITICS

കൊട്ടിക്കലാശത്തിനിടെ സംസ്ഥാനത്ത് ചിലയിടത്ത് നേരിയ സംഘര്‍ഷം, പലതും നാടകമെന്ന് റിപ്പോർട്ടുകൾ..

img

സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ കൊട്ടിക്കലാശത്തിനിടെ നേരിയ സംഘര്‍ഷം . തിരുവനന്തപുരത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂരിന്റെ റോഡ് ഷോ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞു . തരൂരിനു വേണ്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി റോഡ് ഷോയ്ക്ക് എത്തിയിരുന്നു . ശശി തരൂരും ആന്റണിയും ഒരുമിച്ചായിരുന്നു ഷോയില്‍ പങ്കെടുത്തിരുന്നത് . തുടര്‍ന്ന് വേളിയില്‍ വെച്ച് ആന്റണിയുടെ റോഡ് ഷോ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞു . അര മണിക്കൂറിനു ശേഷമാണ് ഷോ പുനഃരാരംഭിച്ചത് . തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഇതുവരെയുണ്ടാകാത്ത ദുരനുഭവമായിരുന്നു സംഭവമെന്ന് എ.കെ.ആന്റണി പ്രതികരിച്ചു .

എന്നാൽ പലയിടത്തും കമ്യൂണിസ്റ്റ് അക്രമമെന്ന് വരുത്തിത്തീർക്കാർ സൃഷ്ടിച്ച നാടകങ്ങളാണ് അക്രമമെന്ന പേരിൽ ഉയർത്തിക്കാട്ടുന്നതെന്നും ആരോപണമുണ്ട്. ഒഴിഞ്ഞ ചായക്കുപ്പികളും, അളവിൽ കൂടുതൽ ചായംപുരണ്ട ചില വലതുപക്ഷ പ്രവർത്തകരുടെ ചിത്രങ്ങളും പലയിടത്തും പുറത്തു വന്നത്, ഈ അക്രമമെന്ന പേരിൽ സൃഷ്ടിക്കപ്പെട്ട അന്തർനാടകമാണെന്ന ധാരണ ഊട്ടിയുറപ്പിക്കുന്നതായിരുന്നു.

അളവിൽ കൂടുതൽ പെയ്ന്റ് ദേഹത്തായ പ്രവർത്തകൻ.

കഴക്കൂട്ടത്ത് എന്‍.ഡി.എ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്റെ വാഹനത്തിനു നേരെ ചെരിപ്പേറുണ്ടായെന്ന് ബി.ജെ.പി ആരോപിച്ചു. എന്നാൽ എവിടന്നാണെന്നോ ആരാണെന്നോ പറയാൻ ആർക്കുമായി ടുമില്ല.

പത്തനംതിട്ടയില്‍ സി.പി.എം – ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറുണ്ടായി . പോലീസുകാരന് പരിക്കേറ്റതായാണ് സൂചന .

പ്രകടനത്തിനു ശേഷം കണ്ടെത്തിയ ഒഴിഞ്ഞ ചായക്കുപ്പികൾ.

കോട്ടയം കാഞ്ഞിരപ്പള്ളിയിലും നേരിയ സംഘര്‍ഷമുണ്ടായി . ബി.ജെ.പി സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്റെ റോഡ് ഷോ കാഞ്ഞിരപ്പള്ളിയില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞു . സ്ഥാനാര്‍ഥികള്‍ക്കു പോലും സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെട്ടുവെന്ന് സുരേന്ദ്രന്‍ പ്രതികരിച്ചു .എന്നാൽ വലിയൊരളവിൽ BJP പ്രവർത്തകരുണ്ടായിരുന്ന ഷോ തടഞ്ഞു എന്ന വാർത്ത എത്ര കണ്ട് വിശ്വാസയോഗ്യമാണെന്ന് ഉറപ്പില്ല.

എറണാകുളം പാലാരിവട്ടത്ത് സി.പി.എം – എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി എന്നും റിപ്പോർട്ടുണ്ട്

മലപ്പുറം പൊന്നാനിയില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ വാക്കേറ്റമുണ്ടായി . പൊന്നാനി കേന്ദ്രീകരിച്ചുള്ള കൊട്ടിക്കലാശത്തിന് പോലീസ് അനുമതി നിഷേധിച്ചിരുന്നു . എന്നാല്‍ ഇവിടേക്ക് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ കൊട്ടിക്കലാശത്തിന് എത്തിയതാണ് സംഘര്‍ഷത്തിനിടയാക്കിയത്‌ . ഇതില്‍ കല്‍പകഞ്ചേരി എസ്.ഐ പ്രിയന് പരിക്കേറ്റു .

കോഴിക്കോട് വടകരയില്‍ കൊട്ടിക്കലാശത്തിനിടെ എല്‍.ഡി.എഫ് , യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും തുടര്‍ന്ന് ഉന്തും തള്ളുമുണ്ടായി . സ്ഥല പരിധി പ്രവര്‍ത്തകര്‍ മറി കടന്നതാണ് സംഘര്‍ഷത്തിന് കാരണമായത് . സംഘര്‍ഷം ഒഴിവാക്കാന്‍ കര്‍ശന സുരക്ഷയാണ് പൊലീസും കേന്ദ്ര സേനയും വടകരയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇതൊക്കെ സാധാരണ സംഭവ വികാസങ്ങളായേ മാധ്യമ പ്രവർത്തകരിൽ പലരും കാണുന്നുള്ളൂ. ആലത്തൂർ മണ്ഡലത്തിൽ രമ്യ ഹരിദാസിനും, അനിൽ അക്കരയ്ക്കും പരിക്കേറ്റതായും ,ചികിത്സ തേടിയതായും റിപ്പോർട്ടുകൾ പുറത്തു വന്നു, എന്നാൽ അനിൽ അക്കരയുടെ മത്സര കാലത്തും കൊട്ടിക്കലാശത്തിനിടെ നടന്ന ചെരുപ്പേറുനാടകത്തിന്റെ പുനരാവിഷ്ക്കരണമായേ മണ്ഡലത്തിലുള്ള സാധാരണക്കാർ ഇതിനെ കാണുന്നുള്ളൂ, ആക്രമിക്കപ്പെട്ടു എന്ന വാർത്ത പരത്തി അന്ന് ചെരുപ്പും തലയിൽ ഏറ്റി അനിൽ അക്കര അവസാന ദിവസം നടത്തിയ യാത്രയാണ് 100ൽ താഴെ വോട്ടിന് അനിലിന് വിജയം നേടിക്കൊടുത്തതെന്നും പലരും ഓർക്കുന്നു. ഇതാണ് തനിയാവർത്തനമായി വിഷയത്തെ കാണാൻ സാധാരണക്കാരെ പ്രേരിപ്പിക്കുന്നത്.

%d bloggers like this: