GENERAL INTERNATIONAL

കൊളംബോ ഭീകരാക്രമണം ; ശ്രീലങ്കന്‍ സ്വദേശി തമിഴ്‌നാട്ടില്‍ അറസ്റ്റില്‍..

img

ചെന്നൈ :

ശ്രീലങ്കയിലെ ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ എന്‍.ഐ.എ നടത്തിയ റെയ്ഡില്‍ ശ്രീലങ്കന്‍ സ്വദേശി റോഷന്‍ (33) ചെന്നൈക്ക് സമീപം പൂനമല്ലിയിലെ ഫ്‌ളാറ്റില്‍ നിന്ന് അറസ്റ്റിലായി .

കൊളംബോ സ്‌ഫോടനത്തിലെ മുഖ്യപ്രതിയുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് സൂചന . തൗഹീത്ത് ജമാഅത്തുമായും റോഷന്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു . അതേ പോലെ മതിയായ യാത്ര രേഖകളില്ലാതെയാണ് ഇയാള്‍ ഇവിടെ താമസിച്ചിരിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട് . നിലവില്‍ ഈ കുറ്റത്തിനാണ് ഇയാളെ ഇവിടെ നിന്ന് അറസ്റ്റ് ചെയ്തിരിക്കുന്നത് .

റോഷന് പുറമെ മറ്റ് 3 പേരെയും എന്‍.ഐ.എ കസ്റ്റഡിയിലെടുത്തിട്ടുണ്ട് . സ്‌ഫോടനത്തിന്റെ സൂത്രധാരന്മാരിലൊരാള്‍ സംഭവം നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പായി ചെന്നൈയിലെത്തിയതായും സൂചനയുണ്ട് .

READ ALSO  കോട്ടയം മെഡി. കോളേജിൽ പുതിയ കാർഡിയോളജി ബ്ലോക്കിന് ഭരണാനുമതി

തമിഴ്നാട്ടിലെ രാമനാഥപുരത്തും തിരുച്ചിറപ്പള്ളിയിലും എന്‍.ഐ.എ പരിശോധന നടത്തിയിരുന്നു . ശ്രീലങ്കയിലെ പള്ളികളില്‍ സ്ഫോടനം നടക്കുന്നതിന് രണ്ടാഴ്ച മുന്‍പ് സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകന്‍ സഹ്റാന്‍ ഹാഷിമിന്റേയും സഹായികളുടേയും ഫോണുകളിലേക്ക് ഇവിടെ നിന്നും കോളുകള്‍ പോയിരുന്നു എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത് .

ഇതിന് പുറമെ തമിഴ്‌നാട്ടിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ , എസ്.ഡി.പി.ഐ ഓഫീസുകളിലും എന്‍.ഐ.എ സംഘം റെയ്ഡ് നടത്തി . കേരളത്തില്‍ നിന്നുള്ള എന്‍.ഐ.എ സംഘവും റെയ്ഡില്‍ പങ്കെടുത്തു .

ഐ.എസ് ബന്ധത്തിന്റെ പേരില്‍ എന്‍.ഐ.എ അറസ്റ്റ് ചെയ്ത റിയാസ് അബൂബക്കറിനെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടിയായിരിന്നു പരിശോധന .

%d bloggers like this: