Ernamkulam KERALA പരിസ്ഥിതി.

കോടതി ഇടപെടൽ, ഗത്യന്തരമില്ലാതെ ഫ്ലാറ്റ് നിവാസികളെ കയ്യൊഴിയേണ്ട ഗതികേടിൽ സർക്കാർ തുടർ നടപടിയിലേയ്ക്ക്..

img

കോടതി എതിരായതോടെ ഫ്ലാറ്റ് നിവാസികളെ കയ്യൊഴിയാൻ നിർബന്ധിതരായി സർക്കാർ. ഫ്ലാറ്റുകൾ പൊളിക്കുന്നത് ഏകോപിപ്പിക്കാൻ പുതിയ ഉദ്യോഗസ്ഥനെയും സർക്കാർ നിയോഗിച്ചു. നഗരസഭാ സെക്രട്ടറിയെ നീക്കി ഐ.എ.എസ് ഉദ്യോഗസ്ഥനായ ഫോര്‍ട്ട് കൊച്ചി സബ് കലക്ടര്‍ സ്‌നേഹില്‍ കുമാറിനാണ് ചുമതല. വൈദ്യുതി, വെള്ളം, ഗ്യാസ് എന്നിവ കട്ട് ചെയ്ത് നിയമപരമായ ആദ്യ ഘട്ടത്തിലേക്ക്, വെള്ളിയാഴ്ചത്തേയ്ക്ക് മുമ്പ്..

കൊച്ചി: ചീഫ് സെക്രട്ടറിയെ നേരിട്ട് ശാസിച്ചതിനു പിന്നാലെ മരടിലെ ഫ്ലാറ്റ് വിഷയത്തിൽ സുപ്രംകോടതി ഉത്തരവ് നടപ്പാക്കാനുള്ള നടപടിയുമായി സർക്കാർ. ഇതിന്റെ ഭാഗമായി ഫ്ലാറ്റിലേക്കുള്ള വൈദ്യുതിയും വെള്ളവും വിച്ഛേദിക്കും. ഇതു സംബന്ധിച്ച് മരട് നഗരസഭാ സെക്രട്ടറി വാട്ടർ അതോറിട്ടിക്കും കെ.എസ്.ഇ.ബിക്കും നോട്ടീസ് നൽകി. സർക്കാർ നിർദ്ദേശത്തെ തുടർന്നാണ് നഗരസഭാ സെക്രട്ടറിയുടെ നടപടി.

ഇതിനിടെ മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നത് ഏകോപിപ്പിക്കാൻ പുതിയ ഉദ്യോഗസ്ഥനെയും സർക്കാർ നിയോഗിച്ചു. നഗരസഭാ സെക്രട്ടറിയെ നീക്കി ഐ.എ.എസ് ഉദ്യോഗസ്ഥനായ ഫോര്‍ട്ട് കൊച്ചി സബ് കലക്ടര്‍ സ്‌നേഹില്‍ കുമാറിനാണ് ചുമതല.

ഒഴിപ്പിക്കലിനെതിരെ മരടിലെ ഫ്‌ളാറ്റ് ഉടമകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് തള്ളിയിരുന്നു. നഷ്ടപരിഹാരം ആവശ്യമുണ്ടെങ്കില്‍ അതിനായി നിര്‍മാതാക്കള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുകയാണ് വേണ്ടതെന്ന്.ഇക്കാര്യം സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

സുപ്രീംകോടതിയിൽ ബുധനാഴ്ച പുതിയ സത്യവാങ്മൂലം സമർപ്പിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. മുതിർന്ന അഭാഭാഷകനായ ഹരീഷ് സാല്‍വേ മുഖേനെയാകുമിത്. നേരത്തെ ചീഫ് സെക്രട്ടറി നല്‍കിയ സത്യവാങ്ങ്മൂലം കോടതി തള്ളിയിരുന്നു.