KERALA

കോടികളുടെ മണല്‍ കടത്ത് ; സിഡ്‌കോ മുന്‍ എം.ഡി സജി ബഷീറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി..

img

തിരുവനന്തപുരം :

സിഡ്‌കോ മുന്‍ എം.ഡി സജി ബഷീറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി . തിരുവനന്തപുരം മേനംകുളത്ത് ടെലികോം സിറ്റിക്കായുള്ള ഭൂമിയില്‍ മണലെടുപ്പ് നടത്തിയെന്നാണ് കേസ് . പതിനൊന്ന് കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് കണ്ടെത്തല്‍ . വ്യവസായ വകുപ്പാണ് പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയത് .

നിലവില്‍ സസ്‌പെന്‍ഷനിലാണ് സജി ബഷീര്‍ . സജി ബഷീറിന് പുറമെ ഡെപ്യൂട്ടി മാനേജര്‍ അജിത്തിനേയും പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ട് . സജി ഉള്‍പ്പെടെ ആറ് പേരാണ് കേസിലെ പ്രതികള്‍ .

തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് രണ്ട് എസ്.പി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി .

READ ALSO  ഇന്ന് 6324 പേർക്ക് കോവിഡ് 19

2006 മുതല്‍ 2013 വരെയുള്ള കാലയളവില്‍ കഴക്കൂട്ടം മേനംകുളത്തെ പത്തൊന്‍പത് ഏക്കറോളം വരുന്ന പ്രദേശത്ത് നിന്ന് വെള്ള മണല്‍ മാറ്റി അവിടെ മുപ്പത് ശതമാനത്തോളം ചെമ്മണ്ണ് കൊണ്ടിട്ട് ടെലികോം സിറ്റി സ്ഥാപിക്കുന്നതിന് വേണ്ട ഒരുക്കങ്ങള്‍ നടത്തുന്നതിന് കരാര്‍ നല്‍കിയതിലാണ് അഴിമതി നടന്നത് . മണല്‍ നീക്കം ചെയ്യാന്‍ കരാര്‍ ലഭിച്ച സിഡ്‌കോ , അനുമതി ലഭിച്ചതിനെക്കാള്‍ കോടിക്കണക്കിന് രൂപയുടെ മണല്‍ ഇവിടെ നിന്ന് കടത്തിയെന്നാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത് . ഉപകരാറുകാരുമായി ഒത്തു കളിച്ച് സര്‍ക്കാരിന് നഷ്ടം വരുത്തിയെന്നാണ് കണ്ടെത്തല്‍ .

%d bloggers like this: