CRIME FINANCE GENERAL

കോടികളുമായി ചിട്ടിക്കമ്പനി ഉടമകള്‍ മുങ്ങിയിട്ട് ആറുമാസം: നെഞ്ചിടിപ്പോടെ നിക്ഷേപകരും ഇടനിലക്കാരും; പരാതി നല്‍കിയിട്ടും ഫലമില്ലെന്ന് ഏജന്റുമാര്‍..

img

കാഞ്ഞങ്ങാട്: ‘

പുലര്‍ച്ചെ മുതല്‍ മീന്‍ വിറ്റുകിട്ടിയ പൈസയാണ് നുള്ളിപ്പൊറുക്കി കൊടുത്തത്. പാസ്ബുക്കില്‍ അത് ഒത്തിരിയായപ്പോള്‍ കൊറെ സന്തോഷിച്ചിരുന്നു. കുറി വിളിച്ചവിളിച്ചാണേലും കൊറച്ച് പണം എടുക്കാലോ എന്നുകരുതി. ഇതിപ്പോ പണവുമില്ല, ആളുമില്ല. നെഞ്ചിടിപ്പാണ് സാറെ…’കാസര്‍കോട്ടെ മീന്‍വില്പന തൊഴിലാളി സാവിത്രിയുടെ വാക്കുകളില്‍ പ്രതിഷേധവും സങ്കടവും കലരുന്നു.
സാവിത്രിയെപോലെ നൂറുകണക്കിന് ആളുകളാണ് ഇതേ വിഷമം പറഞ്ഞെത്തുന്നത്. ഇവര്‍ സ്വകാര്യ ചിട്ടിക്കമ്പനിയില്‍ പ്രതിദിന കളക്ഷനായി നല്‍കിയ പണമാണ് നഷ്ടപ്പെട്ടത്.

ടി.എന്‍.ടി. എന്ന പേരില്‍ കേരളത്തിലൊട്ടുക്കും ശാഖകളുള്ള ചിട്ടിക്കമ്പനിയാണ് പൊട്ടിയത്. കാസര്‍കോട് ജില്ലയില്‍ കാഞ്ഞങ്ങാട്ടും ചെറുവത്തൂരിലുമാണ് ഇതിന്റെ ശാഖകളുള്ളത്. സ്ത്രീകളടക്കമുള്ള ഗുണഭോക്താക്കള്‍ നിത്യേനെയെന്നോണം അടച്ചിട്ട ഓഫീസുകള്‍ക്ക് മുന്‍പില്‍ വന്നുപോകുകയാണ്.

ജില്ലയില്‍ പ്രതിമാസകളക്ഷന്‍ അരക്കോടിയിലേറെ രൂപ
ഇരിങ്ങാലക്കുട ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണിത്.ജില്ലയിലെ രണ്ടു ശാഖകളില്‍ നിന്നുമാത്രം അരക്കോടിയിലേറെ വരൂപ പ്രതിമാസ കള്കഷനായെത്തുന്നു.അരലക്ഷം രൂപയുടെയും ഒന്നരലക്ഷത്തിന്റെയും മൂന്നു ലക്ഷത്തിന്റേയും കുറി നടത്തിപ്പുണ്ട്.ഓരോമാസവും കുറി വിളിക്കുന്നവര്‍ക്ക്
പരമാവധി തുക കൊടുക്കും.നിക്ഷേപകര്‍ക്ക് ബാങ്ക് നിരക്കിനേക്കാള്‍ കൂടുതല്‍ പലിശ നല്‍കും.

READ ALSO  കേരളാ പോലീസിലെ എട്ടു പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു

ഉറക്കമില്ലാതെ വനിതാ ഏജന്റുമാര്‍
പ്രതി ദിന കളക്ഷനെടുക്കാന്‍ കമ്പനി നിയോഗിച്ചത് വനിതാ ഏജന്റുമാരെയാണ്.ഓരോ ശാഖയിലും നിരവധി ഏജന്റുമാരുണ്ട്.’ഞങ്ങള്‍ സ്വസ്ഥമായൊന്ന് ഉറങ്ങിയിട്ട് എത്ര നാളായെന്ന് അറിയോ’ സ്വയം ശപിച്ചും ആളുകളുടെ ചോദ്യത്തിന് ഉത്തരം പറയാന്‍ കഴിയാതെ ഒഴിഞ്ഞുമാറിയും വനിതാ ഏജന്റുമാര്‍ നാളുകള്‍ തള്ളി നീക്കുകയാണ്.

ജില്ലാ കളക്ടര്‍ മുതല്‍ പോലീസ് ഉദ്യോഗസ്ഥര്‍മാര്‍വരെയുള്ളവര്‍ക്ക് മുമ്പില്‍ നിവേദനവും പരാതിയും നല്‍കി.എന്നാല്‍ ഇത്രയും .മാസമായിട്ടും ഒരു ഫലവും ഉണ്ടായിട്ടില്ലെന്ന് വനിതാ ഏജന്റ് ബേക്കലിലെ സരോജവും ഒടയഞ്ചാലിലെ അനിതയും ഉള്‍പ്പടെയുള്ളവര്‍ പറഞ്ഞു.’രാവിലെ മുതല്‍
കളക്ഷനിറങ്ങും.പ്രതിമാസം 5750 രൂപയാണ് ശംബളം.കളക്ഷന്‍ തുകയില്‍ ആയിരം രൂപയ്ക്ക് 15 രൂപ എന്ന കണക്കിന് കമ്മീഷനും ലഭിക്കും. .
പതിനായിരം മുതല്‍ കാല്‍ലക്ഷം രൂപ വരെ കള്കഷന്‍ തുകയായി അടക്കുന്നവര്‍ ഞങ്ങളുടെ കൂട്ടത്തിലുണ്ട്..’ഏജന്റുമാര്‍ പറഞ്ഞു.കമ്പനി പൊട്ടിയതോടെ പണം നല്‍കിയവരെല്ലാം സംഘടിച്ചെത്തുന്നത് ഈ വനിതാ ഏജന്റുമാരുടെ മുമ്പിലേക്കാമ്.
ശനിയാഴ്ച രാവിലെ വനിതാ ഏജന്റുമാര്‍ സംഘടിച്ച് ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷനു മുമ്പിലെത്തി.തങ്ങളുടെ പരാതിക്ക് പരിഹാരം കാണാത്തത് എന്തേ എന്ന ചോദ്യത്തിന് മുമ്പില്‍ പോലീസിന് മറുപടിയില്ല.’

READ ALSO  യാത്രയയപ്പും പൂരസ്‌കാരങ്ങളും നൽകി

ഏജന്റുമാര്‍ സംഘടിച്ച് പോലീസ് സ്‌റ്റേഷനിലെത്തുന്നുണ്ടെന്നറിഞ്ഞ് പണം നിക്ഷേപിച്ചവരും കൂട്ടത്തോടെ ശനിയാഴ്ച രാവിലെ പോലീസ് സ്‌റ്റേഷന് മുമ്പിലെത്തി.
ചിലര്‍ ഏജന്റുമാരെ കുറ്റപ്പെടുത്തുന്നുണ്ടായിരുന്നു.ഇവര്‍ക്കെന്ത് ചെയ്യാനാകുമെന്ന് പറഞ്ഞ് ചില നിക്ഷേപകര്‍ ഏജന്റുമാര്‍ക്കൊപ്പം നിന്നു.അരലക്ഷം മുതല്‍ ഒരു ലക്ഷം രൂപവരെ ചേര്‍ത്ത പാസുബുക്കുകളുമായാണ് നിക്ഷേപകരെത്തിയത്.പാസ് ബുക്കുകള്‍ ഏജന്റുമാരെ കാണിച്ച് പണം കിട്ടുമോയെന്ന് ചോദിക്കുന്നു ചിലര്‍.കൈക്കുഞ്ഞുങ്ങളുമായി സ്ത്രീകളുള്‍പ്പടെ ജില്ലയുടെ പലഭാഗത്തു നിന്നായി നൂറിലേറെ ആളുകളാണ് പോലീസ് സ്‌റ്റേഷനിലെത്തിയത്.

എന്നാൽ ആറു മാസത്തോളമായി തൃശൂർ ജില്ലയിൽ അടക്കം നാലായിരത്തോളം പരാതികളുണ്ടായിട്ടും ഉടമകളെ പിടിക്കാൻ പോലീസിനായിട്ടില്ല എന്ന സത്യം ഇവർക്ക് തെല്ലൊന്നുമല്ല ആശങ്കയായിട്ടുള്ളത്..

%d bloggers like this: