KERALA Kottayam

*കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു..

img

കോട്ടയം :

കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു. പന്ത്രണ്ടര മണിക്കൂറിന് ശേഷമാണ് ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചത് . നാഗമ്പടം മേല്‍പ്പാലം പൊളിക്കുന്നതിന് മുന്നോടിയായാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത് .

തിരുവനന്തപുരം – ചെന്നൈ സൂപ്പര്‍ഫാസ്റ്റാണ് ആദ്യം ഇതു വഴി കടത്തി വിട്ടത് . വിദഗ്ധ പരിശോധനയ്ക്ക് ശേഷമാണ് ട്രെയിന്‍ കടത്തി വിടാന്‍ തീരുമാനമായത് .

കോട്ടയം നാഗമ്പടം പഴയ പാലം പൊളിക്കുന്നതിനുള്ള ശ്രമം താല്‍കാലികമായി ഉപേക്ഷിച്ചതോടെയാണ് ട്രെയിന്‍ കടത്തി വിടാന്‍ തീരുമാനിച്ചത് . നിയന്ത്രിത സ്‌ഫോടന സംവിധാനം ഉപയോഗിച്ച് പാലം പൊളിക്കുന്നതിനുള്ള രണ്ടാമത്തെ ശ്രമവും പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് നാഗമ്പടം പാലം പൊളിക്കുന്നതിനുള്ള നീക്കം ഇപ്പോള്‍ ഉപേക്ഷിച്ചത് . പാലം പൊളിക്കുന്നതിനു നിയന്ത്രിത സ്‌ഫോടനം അല്ലാതെ മറ്റു സംവിധാനത്തെ കുറിച്ച് ആലോചിക്കും . സംഭവത്തില്‍ കളക്ടര്‍ കരാറെടുത്ത കമ്പനിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട് .

READ ALSO  കര്‍ഷകക്ഷേമ ബോര്‍ഡ് അടുത്ത മാസം മുതല്‍

പാത ഇരട്ടിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ പാലം നിര്‍മിച്ചതോടെയാണ് പഴയ പാലം പൊളിക്കാനുള്ള തീരുമാനമായത് .

പാലം നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിച്ചു മാറ്റാനുള്ള നീക്കം ഇനി ഉണ്ടാവില്ല . പിന്നെ എങ്ങനെ പൊളിച്ചു മാറ്റണമെന്ന കാര്യം പതിനഞ്ചു ദിവസത്തിനകം തീരുമാനിക്കും .

%d bloggers like this: