POLITICS

കോണ്‍ഗ്രസ് പതാകയുമേന്തി ബി.ജെ.പി സഖ്യ സ്ഥാനാർത്ഥിയ്ക്കായി വോട്ട് തേടി ; ഏഴ് ബ്ലോക്ക് പ്രസിഡന്‍റുമാരെ കോണ്‍ഗ്രസ് പുറത്താക്കി.

img

ബംഗളൂരു :

ബി.ജെ.പി സഖ്യ സ്ഥാനാർത്ഥി സുമലതയെ പിന്തുണച്ച ഏഴ് ബ്ലോക്ക് പ്രസിഡന്‍റുമാരെ കോണ്‍ഗ്രസ് പുറത്താക്കി . കര്‍ണാടകയിലെ മാണ്ഡ്യയിലാണ് പാര്‍ട്ടിയുടെ നടപടി .

കോണ്‍ഗ്രസ് നേതാവും നടനുമായിരുന്ന അംബരീഷിന്‍റെ ഭാര്യയും പ്രമുഖ നടിയുമായ സുമലത സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് അവിടെ മത്സരിക്കുന്നത് . കോൺഗ്രസ് സീറ്റ് നിഷേധിച്ചതിനെതുടർന്നാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായി സുമലത മത്സരിക്കുന്നത് . ബി.ജെ.പി പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട് .

സുമലതയ്ക്ക് സീറ്റില്ലെന്ന് വ്യക്തമായതോടെ സംസ്ഥാന നേതൃത്വത്തിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്ത് വന്നു . സുമലതയ്ക്ക് സീറ്റ് നല്‍കണമെന്നായിരുന്നു ആവശ്യം . സുമലതയ്ക്ക് സീറ്റ് നല്‍കിയില്ലെങ്കില്‍ പ്രചാരണത്തിന് ഇറങ്ങില്ലെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു .

READ ALSO  ഇരട്ട ഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവത്തിൽ കർശന നടപടി വേണം: എം. എസ്. ഭുവനചന്ദ്രൻ

കോണ്‍ഗ്രസ് – ജെ.ഡി.എസ് ധാരണ പ്രകാരം മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ മകന്‍ നിഖിലിനെയാണ് ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയത് .

മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പോലും നിഖിലിനെ പിന്തുണയ്ക്കണമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും പ്രവര്‍ത്തകരുടെ എതിര്‍പ്പ് കുറഞ്ഞില്ല . മാത്രമല്ല കോണ്‍ഗ്രസ് പതാകയുമേന്തി തന്നെയാണ് ബി.ജെ.പി പിന്തുണയുള്ള സുമലതയ്ക്ക് വേണ്ടി കോൺഗ്രസ് പ്രവർത്തകർ വോട്ട് തേടിയത് .

ഇതോടെ ജെ.ഡി.എസ് പിന്തുണ ആവശ്യമുള്ള സ്ഥലങ്ങളില്‍ കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടാകുമെന്ന് ഉറപ്പായതോടെ കടുത്ത നടപടികളിലേക്ക് നേതൃത്വം കടക്കുകയായിരുന്നു .

%d bloggers like this: