GENERAL POLITICS

കോഴിക്കോട്ടെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പ്രകാശ് ബാബുവിന് ഹൈക്കോടതി ജാമ്യം..

img

ശബരിമലയിലെ ആചാരസംരക്ഷണത്തിന് ശ്രമിച്ചതിന്റെ പേരില്‍ റിമാന്റിലായിരുന്ന കോഴിക്കോട്ടെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പ്രകാശ് ബാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.

2 ലക്ഷം രൂപയുടെ സ്വന്തം ജാമ്യത്തിലും, അത്രയും തുകയ്ക്ക് ആൾ ജാമ്യത്തിലും, 3 മാസം അന്വേഷണ ഉദ്യോഗസ്ഥന്മാർക്ക് മുന്നിൽ ഹാജരാവണമെന്ന വ്യവസ്ഥയിലും, പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കാൻ പാടില്ലെന്ന തീരുമാനത്തിലുമാണ് കോടതി ജാമ്യം അനുവദിച്ചത്…ചിത്തിര ആട്ട വിശേഷത്തിന്റെ സമയത്ത് ആചാരലംഘന ശ്രമത്തിനെതിരെ പ്രതികരിച്ച കേസിലാണ് പ്രകാശ് ബാബുവിനെ കോടതി റിമാന്‍ഡ് ചെയ്യുന്നത് . ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ നേരത്തെ റാന്നി മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു .ജയിലില്‍ നിന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ പ്രകാശ് ബാബുവിന് കോടതി അനുമതി നല്‍കിയിരുന്നു . റാന്നി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അനുമതി നല്‍കിയത് . ഇത് പ്രകാരം പ്രത്യേക ദൂതന്‍ വഴിയാണ് പ്രകാശ് ബാബു നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത.്കോഴിക്കോട് മണ്ഡലത്തിലെ എന്‍.ഡി.എയുടെ സ്ഥാനാര്‍ത്ഥിയായ പ്രകാശ് ബാബു യുവമോര്‍ച്ചയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ കൂടിയാണ്.പ്രകാശ് ബാബുവിന്റെ അഭാവത്തോടെ കോഴിക്കോട് അദ്ദേഹത്തിന് വേണ്ടി തണുപ്പൻ പ്രചാരണമാണ് നടക്കുന്നത് . കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഒരു ലക്ഷത്തി പതിനയ്യായിരം വോട്ടുകളാണ് കോഴിക്കോട് നിന്ന് ലഭിച്ചത് . ഇക്കുറി അതിലും മികച്ച പ്രകടനം ഉണ്ടാകുമെന്ന് BJP പ്രതീക്ഷിക്കുന്നത്.എന്നാൽ റാഫേൽ വിഷയത്തിൽ പുതിയ സുപ്രീം കോടതി വിധിയോടെ BJP കൂടുതൽ പ്രതിരോധത്തിലായിരിക്കയാണ്. ഇലക്ഷൻ കമ്മീഷന്റെ മോദി സിനിമാ വിലക്കും, കേരളത്തിൽ ശബരിമല വിഷയം പൊതുവേദിയിൽ വിലക്കിയതും താരതമ്യേന BJP ക്ക് ദോഷമായെന്ന് പറയാതെ വയ്യ…

%d bloggers like this: