NATIONAL POLITICS

കോൺഗ്രസ് നേതാവിന് വോട്ട് ചോദിച്ച് അംബാനി ; ഇപ്പോൾ കുത്തകയല്ലേ എന്ന് രാഹുലിനോട് ബീജേപി.

img

മുംബൈ :

കോൺഗ്രസ് നേതാവിന് വോട്ട് ചോദിച്ച് മുകേഷ് അംബാനി . ദക്ഷിണ മുംബൈയിലെ കോൺഗ്രസ് സ്ഥാനാർത്ഥി മിലിന്ദ് ദേവ്‌റയ്ക്ക് മുകേഷ് അംബാനി വോട്ട് ചോദിച്ചുള്ള വീഡിയോ ദേവ്‌റ ട്വിറ്ററിലൂടെ പുറത്തുവിട്ടു . ദക്ഷിണ മുംബൈക്ക് മിലിന്ദ് എന്ന് മുകേഷ് അംബാനി പറയുന്ന വീഡിയോ ആണ് പുറത്ത് വന്നത് .

പത്ത് വർഷം മുംബൈയെ പ്രതിനിധീകരിച്ച ആളാണ് മിലിന്ദ് ദേവ്‌റ . മിലിന്ദിന് ദക്ഷിണ മുംബൈയുടെ സാമൂഹിക , സാമ്പത്തിക , സാംസ്കാരിക അവസ്ഥകളെക്കുറിച്ച് നല്ല ധാരണയുണ്ടെന്നും മുകേഷ് അംബാനി കൂട്ടിച്ചേർത്തു . കോട്ടെക് മഹീന്ദ്ര ബാങ്ക് മേധാവി ഉദയ് കോട്ടെക്കും മിലിന്ദിന് പിന്തുണ നൽകുന്നുണ്ട് .

അതേ സമയം നരേന്ദ്രമോദി അംബാനിമാരുടെ കാവൽക്കാരനാണെന്ന് ആരോപണം ഉന്നയിക്കുന്ന രാഹുൽ ഗാന്ധിക്ക് ഇതിലെന്താണ് പറയാനുള്ളതെന്ന് ചോദ്യം സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഉയർന്നു . മുകേഷ് അംബാനി ഇപ്പോൾ കുത്തകയല്ലാതായെങ്കിൽ രാഹുൽ അത് വ്യക്തമാക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട് .

ശിവസേന നേതാവ് അരവിന്ദ് സാവന്താണ് ദക്ഷിണ മുംബൈയിലെ എൻ.ഡി.എ സ്ഥാനാർത്ഥി. 2014 ൽ മിലിന്ദ് ദേവ്‌റയെ ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അരവിന്ദ് സാവന്ത് പരാജയപ്പെടുത്തിയത് .

%d bloggers like this: