HEALTH SCIENCE

ക്യാൻസറിന് മരുന്നുമായി ഇസ്രായേൽ, പ്രതീക്ഷയുടെ മുനമ്പത്ത് ശാസ്ത്ര ലോകം.

img

ലോകമാസകലം ദശലക്ഷക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കുന്ന കാന്‍സറിനെ പൂര്‍ണമായും തുരത്താന്‍ കഴിയുന്ന മരുന്നുമായി ഇസ്രായേലി ഗവേഷകര്‍. കാന്‍സര്‍ ചികിത്സയില്‍ 100 ശതമാനവും ഫലപ്രദമായ ഈ മരുന്ന് 2020 ഓടുകൂടി വിപണിയിലെത്തിക്കാനാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

മ്യുടാറ്റോ എന്നു വിളിക്കുന്ന ഈ ചികിത്സാരീതി വികസിപ്പിച്ചെടുത്തത് ആക്‌സിലറേറ്റഡ് എവല്യൂഷന്‍ ബയോടെക്‌നോളജീസ് ലിമിറ്റഡ് എന്ന കമ്പനിയാണ്. അവരുടെ അവകാശം ശരിയാണെങ്കില്‍ വൈദ്യശാസ്ത്രരംഗത്തെ നാഴികകല്ലായി മാറിയേക്കും ഈ മരുന്ന്. മാരകമായ കാന്‍സര്‍ പൂര്‍ണമായും സുഖപ്പെടുത്താന്‍ കഴിയുമെന്നാണ് ഗവേഷക സംഘടത്തിന് നേതൃത്വം നല്‍കുന്ന സി.ഇ ഒ ഡോ മൊറാദ് അവകാശപ്പെടന്നത്.

READ ALSO  ഇന്ന് 4696 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

മ്യുട്ടാറ്റോ എന്നാല്‍ മള്‍ട്ടി ടാര്‍ഗറ്റ് ടോക്‌സിന്‍ എന്നതിന്റെ ചുരുക്കെഴുത്താണ് മ്യൂടാറ്റോ. നിലവിലുള്ള കാന്‍സര്‍ ചികിത്സാരീതികളെക്കാള്‍ ഫലപ്രദമാണത്രെ ഇത്്. കാരണം കാന്‍സറിനെ ലക്ഷ്യം വെക്കുന്ന പെപ്‌റ്റൈഡുകളും കാന്‍സര്‍ കോശങ്ങള്‍ മാത്രം ലക്ഷ്യം വയ്ക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന ടോക്‌സിനും ചേര്‍ന്ന ചികിത്സാരീതിയാണിത്. കാന്‍സര്‍ കോശങ്ങളെ മുന്ന് വ്യത്യസ്തകോണുകളില്‍ നിന്ന് അക്രമിക്കുവാന്‍ ഈ ചികിത്സയിലൂടെ കഴിയും. കൂടാതെ, കാന്‍സര്‍ ചികിത്സകളുടെ പര്‍ശ്വഫലങ്ങളെ ഇല്ലാതാക്കാനും കഴിയുമെന്നാണ് ഡോ. മൊറാദും സംഘവും അവകാശപ്പെടുന്നത്.

എലികളില്‍ ഈ മരുന്നിന്റെ പരീക്ഷണം ഫലപ്രദമായി പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇനി ഇത് മനുഷ്യനില്‍ പരീക്ഷിക്കുവാനുള്ള പരിശ്രമത്തിലാണ് സംഘം.
പല ശാസ്ത്രജ്ഞന്മാരും വിശ്വസിക്കാനാവുന്നില്ല എന്ന് സംശയം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും തങ്ങള്‍ കണ്ടെത്തിയ മരുന്നിന് കാന്‍സറിനെ പൂര്‍ണമായും ഭേദമാക്കാന്‍ കഴിയുമെന്നുതന്നെയാണ് ഡോ. മൊറാദും സംഘവും വിശ്വസിക്കുന്നത്.

%d bloggers like this: