
,കിഴക്കമ്പലം – എക്സൈസ് കമ്മീഷണർ ശ്രീ ഋഷിരാജ് സിംഗ് IPS ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കിഴക്കമ്പലം ടൗണിൽ സ്ഥിതി ചെയ്യുന്ന സ്വകാര്യവ്യക്തിയുടെ വീട്ടിൽ വാടകയ്ക്ക് താമസിച്ച് പുരയിടത്തിൽ കഞ്ചാവു ചെടി പരിപാലിച്ച് വളർത്തിയ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെയാണ് എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്.
ബീഹാർ സ്വദേശികളായ ബലായി താക്കൂർ 41/19 ‘, രാജീവ് താക്കൂർ 31/19 എന്നിവരാണ് പിടിയിലായത് കിഴക്കമ്പലത്തെ ഒരു സ്വകാര്യ സ്ഥാപനത്തിലാണ് ഇരുവരും ജോലി നോക്കുന്നത് ഉദ്ദേശം 5 മാസം പ്രായമായ 6 അടി ഉയരമുള്ള സാമാന്യം വലിയ കഞ്ചാവ് ചെടിയാണ് എക്സൈസ് പിടിച്ചെടുത്തത് ഇത് പാകമായി പൂക്കാറായ അവസ്ഥയിലായിരുന്നു.
നാട്ടിൽ പോയപ്പോൾ ലഭിച്ച കഞ്ചാവ് വിത്ത് കൗതുകത്തിനായി പാകി മുളപ്പിച്ച് പരിപാലിച്ച് വളർത്തിയതാണെന്നാണ് ഇവർ എക്സൈസിന് മൊഴി നൽകിയത്.അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ കൂടി വരുന്നതിനാൽ ഇത്തരം തൊഴിലാളിൾക്ക് നിയമ പരമായ മാനദണ്ഡങ്ങൾ പാലിച്ചു തന്നെ ആണോ വാടകക്ക് വീട് നൽകിയിട്ടുള്ളത് എന്നത് സംബന്ധിച്ച അന്വേഷണം നടത്തുമെന്നും ഇത്തരം ആൾക്കാർ താമസിക്കുന്ന സ്ഥലങ്ങളിൽ പ്രത്യകം നിരീക്ഷണം നടത്തുന്നതടക്കമുള്ള കൂടുതൽ നടപടികൾ ഉണ്ടാകുമെന്നും എക്സൈസ് അറിയിച്ചു.
ഇരുവരെയും കോലഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കി റിമാന്റ് ചെയ്തു.എക്സൈസ് ഇൻസ്പെകടർ p ശ്രീരാജിന്റെ നേതൃത്വത്തിൽ പ്രിവന്റിവ് ഓഫിസർ രാം പ്രസാദ് സിവിൽ എക്സൈസ് ഓഫിസർമാരായ M M അരുൺകുമാർ, സിദ്ഥാർത്ഥൻ ‘, റൂബൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്..