കർഷകർക്ക് ആശ്വാസ നടപടിയുമായി മുഖ്യമന്ത്രിയുടെ അടിയന്തിര ഇടപെടൽ, ജപ്തി നടപടികൾ ഉണ്ടാവില്ല, കൂടുതൽ ആനുകൂല്യങ്ങൾ…

BREAKING NEWS GENERAL

കർഷക ആത്മഹത്യകളുടെ പശ്ചാത്തലത്തിൽ കാർഷിക കടാശ്വാസത്തിന്റെ സമയപരിധി നീട്ടി. കർഷകർ എടുത്ത എല്ലാ വായ്പകളുടെയും ജപ്തി നടപടികൾക്കുള്ള മോറട്ടോറിയം ഡിസംബർ 31 വരെ ദീർഘിപ്പിക്കാനും മന്ത്രിസഭാ തീരുമാനം. കടക്കെണിയിൽ പെട്ടവരുടെ 2 ലക്ഷം രൂപ വരെയുള്ള കടം എഴുതിത്തള്ളും, 2 ലക്ഷം രൂപ വരെ എഴുതിത്തള്ളാൻ വായ്പയനുവദിച്ച സഹകരണ സ്ഥാപനങ്ങളോട് നിർദ്ദേശിക്കാം. ഈ തുക സർക്കാർ നൽകും.

ദീർഘകാല വിളകൾക്കുള്ള പുതിയതായി അനുവദിക്കുന്ന വായ്പയുടെ പലിശ 9% വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിക്കും..

READ ALSO  ഡല്‍ഹി കോടതിയില്‍ വെടിവയ്പ്പ്; 3 പേര്‍ കൊല്ലപ്പെട്ടു; അഭിഭാഷക വേഷത്തില്‍ അക്രമികളാണ് വെടിയുതിര്‍ത്തത്

പ്രകൃതിക്ഷോഭം മൂലമുള്ള വിളനാശത്തിന് നഷ്ടപരിഹാരം നൽകാൻ 85 കോടി രൂപയും പ്രത്യേകമായി അനുവദിച്ചിട്ടുണ്ട്.. ഇതിൽ 54 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ്.
കുരുമുളക്, കമുക്, ഏലം, കാപ്പി, കൊക്കോ, ജാതി, ഗ്രാമ്പൂ, എന്നീ വിളകൾക്ക് നാശമുണ്ടായാൽ നൽകേണ്ട നഷ്ടപരിഹാരം ഇരട്ടിയാക്കിയിട്ടുണ്ട്. ഏലത്തിന് നഷ്ടപരിഹാരം ഹെക്ടറിന് 18000 രൂപയിൽ നിന്നും തുക 25000 ആക്കി ഉയർത്തിയത് കർഷകർക്ക് വലിയ ആശ്വാസമാണ്.

സർക്കാർ പ്രഖ്യാപനത്തോടെ ബാങ്കുകൾക്ക് ജപ്തി നടപടി നിർത്തിവക്കേണ്ടി വരും, ഇക്കാര്യങ്ങൾക്കായി പ്രത്യേക ബാങ്കേഴ്സ് സമീതി യോഗം ഇന്ന് അടിയന്തിരമായി വിളിച്ചു കൂട്ടി മുഖ്യമന്ത്രി നേരിട്ട് പ്രശ്നത്തിൽ ഇടപെട്ട് പരിഹാരത്തിന് ശ്രമിക്കുന്നത് കർഷകർക്ക് വലിയൊരളവിൽ ആശ്വാസമാകും..

READ ALSO  ഇന്ത്യന്‍ അതിര്‍ത്തിയില്‍ നുഴഞ്ഞ് കയറാന്‍ ശ്രമിച്ച നാല് ബംഗ്ലാദേശികള്‍ പിടിയില്‍
img