
തൃശൂര്‍:കൊമ്പന് തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് എഴുന്നെള്ളിപ്പുകള്‍ക്ക് പൂര്‍ണ വിലക്ക്. കോട്ടപ്പടിയില്‍ ഇടഞ്ഞ് 2 പേരെ കൊന്നതിനെ തുടർന്ന് രാമചന്ദ്രന് നേരത്തെ താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
ആനയ്ക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് എഴുന്നള്ളിപ്പുകള്‍ക്ക് പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തിയത്.
ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റേതാണ് ഉത്തരവ്.
എന്നാല്‍ ആനയുടെ വിലക്ക് നേരത്തെ ഉണ്ടായ ഉത്തരവാണെന്നും,
വിലക്ക് നീക്കുന്നതിനായി തീരുമാനമെടുക്കാന്‍ ജില്ലാ കളക്ടര്‍ അദ്ധ്യക്ഷയായ മോണിറ്ററിംഗ് കമ്മറ്റിക്ക് വിടുകയാണ് ഉണ്ടായതെന്നും തെച്ചിക്കോട്ടുകാവ് ദേവസ്വം പ്രസിഡന്റ് ചന്ദ്രന് രാമന്തറ പറഞ്ഞു.