NATIONAL POLITICS

ഗുജറാത്ത് കലാപം വാജ്പേയിയെ വല്ലാതെ വേദനിപ്പിച്ചു, മോദിയെ പുറത്താക്കുന്നതിൽ നിന്നും പിൻതിരിപ്പിച്ചത് അദ്വാനിയെന്ന് യശ്വന്ത് സിൻഹ..

img

ഗുജറാത്ത് കലാപം അന്നത്തെ പ്രധാനമന്ത്രിയായിരുന്ന വാജ്പേയിയെ വല്ലാതെ വേദനിപ്പിച്ചിരുന്നു, ദോ ഗ്ര കലാപത്തെ തുടർന്ന് അന്നത്തെ സംസ്ഥാന മുഖ്യമന്ത്രി നരേന്ദ്രമോഡിയെ പുറത്താക്കാൻ വാജ്പേയ് തീരുമാനിച്ചിരുന്നതായി മുൻ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിൻഹ. അന്ന് അദ്വാനി ഇടപ്പെട്ടാണ്‌ മോഡിയെ പുറത്താക്കലിൽനിന്നും രക്ഷിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഒരു പക്ഷേ അന്ന് അദ്വാനി എതിരുനിന്നില്ലായിരുന്നെങ്കിൽ മോദിയുടെ ജീവിതം മറ്റൊന്നാകുമായിരുന്നെന്നും, 2014ൽ അധികാരസ്ഥാനം കയ്യാളുന്നതിന് മോദി മുന്നിൽ ഉണ്ടാകുമായിരുന്നില്ലെന്നും, പകരം പ്രതിപക്ഷം പോലും ഇഷ്ടപ്പെടുന്ന അദ്വാനി തന്നെ പ്രധാനമന്ത്രി സ്ഥാനത്തെത്തുമായിരുന്നു എന്നും യശ്വന്ത് സിൻഹ പറഞ്ഞു.. ചെയ്ത പ്രവർത്തിയിൽ പിന്നീട് അദ്വാനി ദുഃഖിച്ചിട്ടുണ്ടാവുമെന്നും സിൻഹ..

READ ALSO  തീവ്രവാദികൾ നമുക്കൊപ്പമുണ്ട്: വൈകരുത് നടപടി

ഗോവയിൽ നടന്ന പാർട്ടി യോഗത്തിൽ മോഡി രാജിവെക്കണമെന്ന് വാജ്പേയ് ആവശ്യപ്പെട്ടു. അദ്ദേഹം അതിന് തയാറാവുന്നില്ലെങ്കിൽ സർക്കാറിനെ പിരിച്ചുവിടുമെന്നും വാജ്പേയ് പറഞ്ഞിരുന്നു. എന്നാൽ, ഗുജറാത്ത് സർക്കാറിനെതിരെ നീങ്ങുകയാണെങ്കിൽ കേന്ദ്രമന്ത്രിസ്ഥാനം രാജിവെക്കുമെന്ന് അദ്വാനി ഭീഷണി മുഴക്കി. ഇതാണ് തീരുമാനത്തിൽ നിന്ന് പിന്നാക്കം പോകാൻ വാജ്പേയിയെ പ്രേരിപ്പിച്ചതെന്നും യശ്വന്ത് സിൻഹ വ്യക്തമാക്കി.

രാജീവ് ഗാന്ധി ഐഎൻഎസ് വിരാടിനെ സ്വകാര്യ ടാക്സിയാക്കിയെന്ന മോഡിയുടെ പ്രസ്താവനയേയും യശ്വന്ത് സിൻഹ വിമർശിച്ചു. മറ്റുള്ളവർ ഏതെങ്കിലും സാഹചര്യത്തിൽ എന്തെങ്കിലും തെറ്റായി ചെയ്തു എന്നത്, തന്റെ ചെയ്തിയെ ന്യായീകരിക്കാൻ ഉപയോഗിക്കുന്നത് തരം താഴ്ന്ന രാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു…

%d bloggers like this: