ഗെയിലിൽ എക്സിക്യൂട്ടീവ് ട്രെയിനി

ഗെയിൽ ഇന്ത്യ ലിമിറ്റഡിൽ എക്സിക്യൂട്ടീവ് ട്രെയിനി 27 ഒഴിവുണ്ട്. കെമിക്കൽ 15, ഇൻസ്ട്രുമെന്റേഷൻ 12 എന്നിങ്ങനെയാണ് ഒഴിവ്. കെമിക്കൽ വിഭാഗത്തിൽ യോഗ്യത  കുറഞ്ഞത് 65 ശതമാനം മാർക്കോടെ കെമിക്കൽ/ പെട്രോകെമിക്കൽ/  കെമിക്കൽ ടെക്നോളജി/ പെട്രോകെമിക്കൽ ടെക്നോളജി എൻജിനിയറിങ് ബിരുദം. ഇൻസ്ട്രുമെന്റേഷൻ വിഭാഗത്തിൽ യോഗ്യത 65 ശതമാനം മാർക്കോടെ ഇൻസ്ട്രുമെന്റേഷൻ/ ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ ഇലക്ട്രിക്കൽ ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്. ഗേറ്റ് ‐2019ന് അപേക്ഷിക്കണം. ഗേറ്റ്‐2019 സ്കോറിന്റെ അടിസ്ഥാനത്തിൽ മാത്രമേ തെരഞ്ഞെടുപ്പ് നടത്തൂ. ഉയർന്നപ്രായം 28. 2019 മാർച്ച് 13 നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. നിയമാനുസൃത ഇളവ് ലഭിക്കും. www.gailonline.com വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച് 13. വിശദവിവരം website ൽ.