GENERAL Technology

ഗ്രൂപ്പ് ചാറ്റിൽ പുതിയ സുരക്ഷയുമായി വാട്സ് ആപ്പ്…

img

ഗ്രൂപ്പിൽ ചേർക്കുന്നതിന് ഇനി അനുമതി തേടണം..

ഗ്രൂപ്പുകളിൽ ചേർക്കുന്നതിനു മുൻപ് ചേർക്കേണ്ടയാളുടെ സമ്മതം നിർബന്ധമാക്കുന്നതിനുള്ള നടപടി ക്രമങ്ങളടങ്ങിയ പുതിയ പരിഷ്കാരവുമായി വാട്സ പ്പിന്റെ പുതിയ വേർഷൻ വരുന്നു.
തിരഞ്ഞെടുപ്പിന് മുമ്പ് വാട്സപ്പ് സ്വീകരിക്കുന്ന ശ്രദ്ധേയമായ നടപടികളിലൊന്നാണിത്. ഇപ്പോൾ ഗ്രൂപ്പുകളിൽ ചേർക്കുന്നതിനു വ്യക്തികളുടെ സമ്മതം ആവശ്യമില്ല.
പരിഷ്കാരം നിലവിൽ വരുമ്പോൾ, വാട്സാപ്പിന്റെ സെറ്റിങ്ങ്സിൽ “നോബഡി ” “മൈ കോണ്ടാക്ടസ് ” “എവരി വൺ ” എന്നീ ഓപ്ഷനുകൾ തിരഞ്ഞെടുക്കാം.
‘നോ ബഡി ‘ എന്ന ഓപ്ഷൻ തിരഞ്ഞെടുത്താൽ അനുമതിയോടെ മാത്രമേ ഒരാളെ ഗ്രൂപ്പിൽ ചേർക്കാനാകൂ. ”മൈ കോണ്ടാക്റ്റ് ” കൊടുത്താൽ കോണ്ടാക്റ്റ് ലിസ്റ്റിലുള്ളവർക്ക് അനുമതിയില്ലാതെ ചേർക്കാം. എവരി വൺ എന്ന ഓപ്ഷൻ തിരഞ്ഞെടുത്താൽ ഇപ്പോഴത്തെ നില തന്നെ തുടരും.
ഗ്രൂപ്പിലേക്കുള്ള ക്ഷണം 3 ദിവസം നില നിന്ന്, മറുപടിയില്ലാത്ത പക്ഷം റദ്ദാക്കുന്നതാണ്. ഉടനെത്തന്നെ അപ്ഡേറ്റ് നിലവിൽ വരും..

%d bloggers like this: