POLITICS

ചട്ടലംഘനം ; അസംഖാന് വീണ്ടും വിലക്ക്.

img

ന്യൂഡൽഹി :

സമാജ് വാദി പാർട്ടി നേതാവ് അസംഖാന് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് . തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് അസംഖാന് കമ്മീഷൻ വിലക്കേർപ്പെടുത്തിയത് . അടുത്ത 48 മണിക്കൂർ പ്രചാരണ പരിപാടികളിൽ പങ്കെടുക്കരുതെന്ന് കമ്മീഷൻ നിർദ്ദേശം നൽകി . ഈ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് പെരുമാറ്റച്ചട്ട ലംഘനത്തിന് അസംഖാൻ രണ്ടാം തവണയാണ് നടപടി നേരിടുന്നത് .

ബി.ജെ പി സ്ഥാനാർത്ഥി ജയപ്രദക്കെതിരെ അശ്ലീല പരാമർശനം നടത്തിയതിനായിരുന്നു ആദ്യം വിലക്കേർപ്പെടുത്തിയത് . മൂന്ന് ദിവസത്തേക്കായിരുന്നു വിലക്ക് . ജയപ്രദക്കെതിരായ പരാമർശം ലജ്ജാകരവും അരോചകവുമായിരുന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയിരുന്നു .

%d bloggers like this: