BREAKING NEWS POLITICS Uncategorized

ചതിക്കല്ലേടാ..”, അലറിവിളിക്കുന്ന അനില്‍ അക്കര എംഎല്‍എ; ആലത്തൂരിലെ കോണ്‍ഗ്രസ് നാടകം പൊളിയുന്നു (വീഡിയോ)

img

ആലത്തൂരിലെ കൊട്ടിക്കലാശത്തിനിടെ സിപിഐഎം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞ് രമ്യാ ഹരിദാസിന് പരുക്കുപറ്റി എന്ന പ്രചരണത്തിന്റെ മുനയൊടിയുന്നു. കോണ്‍ഗ്രസുകാര്‍ കല്ലെറിഞ്ഞു എന്ന് വ്യക്തമാക്കുന്ന വീഡിയോ പുറത്തുവന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലെറിയുമ്പോള്‍ ചതിക്കല്ലേടാ എന്നു നെഞ്ചത്തടിച്ചു നിലവിളിക്കുന്ന അനിൽ അക്കരയെ വൃക്തമായി കാണാം.https://www.facebook.com/1475485856089350/posts/2052703778367552/എന്നാൽ പലയിടത്തും കമ്യൂണിസ്റ്റ് അക്രമമെന്ന് വരുത്തിത്തീർക്കാർ സൃഷ്ടിച്ച നാടകങ്ങളാണ് അക്രമമെന്ന പേരിൽ ഉയർത്തിക്കാട്ടുന്നതെന്നും ആരോപണമുണ്ട്. ഒഴിഞ്ഞ ചായക്കുപ്പികളും, അളവിൽ കൂടുതൽ ചായംപുരണ്ട ചില വലതുപക്ഷ പ്രവർത്തകരുടെ ചിത്രങ്ങളും പലയിടത്തും പുറത്തു വന്നത്, ഈ അക്രമമെന്ന പേരിൽ സൃഷ്ടിക്കപ്പെട്ട അന്തർനാടകമാണെന്ന ധാരണ ഊട്ടിയുറപ്പിക്കുന്നതായിരുന്നു./ഇതൊക്കെ സാധാരണ സംഭവ വികാസങ്ങളായേ മാധ്യമ പ്രവർത്തകരിൽ പലരും കാണുന്നുള്ളൂ. ആലത്തൂർ മണ്ഡലത്തിൽ രമ്യ ഹരിദാസിനും, അനിൽ അക്കരയ്ക്കും പരിക്കേറ്റതായും ,ചികിത്സ തേടിയതായും റിപ്പോർട്ടുകൾ പുറത്തു വന്നു,എന്നാൽ അനിൽ അക്കരയുടെ അസംബ്ലി മത്സര കാലത്തും കൊട്ടിക്കലാശത്തിനിടെ നടന്ന ചെരുപ്പേറുനാടകത്തിന്റെ പുനരാവിഷ്ക്കരണമായേ മണ്ഡലത്തിലുള്ള സാധാരണക്കാർ ഇതിനെ കാണുന്നുള്ളൂ, ആക്രമിക്കപ്പെട്ടു എന്ന വാർത്ത പരത്തി അന്ന് ചെരുപ്പും തലയിൽ ഏറ്റി അനിൽ അക്കര അവസാന ദിവസം നടത്തിയ യാത്രയാണ് 100ൽ താഴെ വോട്ടിന് അനിലിന് വിജയം നേടിക്കൊടുത്തതെന്നും പലരും ഓർക്കുന്നു. ഇതാണ് തനിയാവർത്തനമായി വിഷയത്തെ കാണാൻ സാധാരണക്കാരെ പ്രേരിപ്പിക്കുന്നത്.

%d bloggers like this: