NATIONAL POLITICS

ചന്ദ്രബാബു നായിഡു ഒരു കാരണവുമില്ലാതെ വെറുതെ ക്ഷീണിക്കുന്നു ; ബി.ജെ.പി വിരുദ്ധ സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള നായിഡുവിന്റെ ശ്രമങ്ങളെ പരിഹസിച്ച് ശിവസേന..

img

മുംബൈ :

കേന്ദ്രത്തില്‍ ബി.ജെ.പി വിരുദ്ധ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ശ്രമങ്ങള്‍ നടത്തുന്ന ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ പരിഹസിച്ച് ശിവ സേന . എന്‍.ഡി.എ വിരുദ്ധരെ ഒരുമിപ്പിച്ച് നിര്‍ത്താന്‍ ഏറ്റവും കൂടുതല്‍ പരിശ്രമിക്കുന്നയാളാണ് ചന്ദ്രബാബു നായിഡു . ഇതിനെതിരെയാണ് ശിവസേന പരിഹാസവുമായി രംഗത്തെത്തിയത് .

പ്രതിപക്ഷത്ത് നിന്ന് കുറഞ്ഞത് അഞ്ച് പേരെങ്കിലും പ്രധാനമന്ത്രി പദം ആഗ്രഹിച്ച് നടക്കുന്നവരാണ് . അവര്‍ക്ക് മോഹ ഭംഗമുണ്ടാകാനുള്ള സാധ്യത വളരെയധികമുണ്ട് . ആര് സര്‍ക്കാരുണ്ടാക്കുമെന്നതിന്റെ ഉത്തരം നമുക്ക് ലഭിച്ച് കഴിഞ്ഞു . ബി.ജെ.പി 300ലധികം സീറ്റുകള്‍ സ്വന്തമാക്കുമെന്നാണ് അമിത് ഷാ പറഞ്ഞിരുന്നത് . തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തില്‍ തന്നെ ഈ ലക്ഷ്യം പാര്‍ട്ടി സ്വന്തമാക്കി കഴിഞ്ഞു . ചന്ദ്രബാബു നായിഡു യാതൊരു കാരണവുമില്ലാതെ വെറുതെ ക്ഷീണിക്കുകയാണ് . അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ആവേശം മെയ് 23 വരെയേ ഉണ്ടാവുകയുള്ളു . അദ്ദേഹത്തിന് തങ്ങള്‍ എല്ലാവിധ ആശംസകളും നേരുന്നുവെന്നും ശിവസേന വ്യക്തമാക്കി .

ബി.ജെ.പി വിരുദ്ധ സഖ്യം രൂപീകരിക്കുന്നതിന്റെ ഭാഗമായി ചന്ദ്രബാബു നായിഡു പ്രതിപക്ഷ നിരയിലെ വിവിധ നേതാക്കളുമായി നിരന്തരം ചര്‍ച്ചകള്‍ നടത്തിയിരുന്നു . കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി , മഹാഗഠ്ബന്ധന്‍ നേതൃനിരയിലെ സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് , എന്‍.സി.പി നേതാവ് ശരത് യാദവ് , ആപ്പ് നേതാവ് അരവിന്ദ് കെജ്‌രിവാള്‍ , ബി.എസ്.പി നേതാവ് മായാവതി എന്നിവരെ നായിഡു നേരിട്ട് ചെന്ന് സന്ദര്‍ശിച്ചിരുന്നു . ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്ത് ചാടിക്കുക എന്ന ലക്ഷ്യത്തിലാണ് താന്‍ പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു . കൂടുതല്‍ നേതാക്കളെ സഖ്യത്തിന്റെ ഭാഗമാക്കുക എന്ന ലക്ഷ്യത്തില്‍ സി.പി.ഐ നേതാവ് സുധാകര്‍ റെഡ്ഡി , ലോക് താന്ത്രിക് ജനതാദള്‍ നേതാവ് ശരത് യാദവ് എന്നിവരെയും അദ്ദേഹം കണ്ടിരുന്നു .

%d bloggers like this: