
#ചരിത്രം_വിസ്മരിച്ച_വീരാംഗന !
ജനനം: 1912 മരണം: 1976
കേരളത്തിൽ സ്ക്കൂൾ ഫൈനൽ വിജയിച്ച ആദ്യ പട്ടികജാതി വനിത…
ഇന്ത്യയിലെ ആദ്യ ദലിത് ബിരുദധാരിണി…
1945 കൊച്ചി പ്രജാമണ്ഡലത്തിലൂടെ ഇന്ത്യയിലെ ആദ്യ വനിതാ നിയമസഭാംഗം…
1946ൽ ഭരണഘടനാ നിർമ്മാണ സഭയിലെ 15 വനിതകളിലെ ഏക ദലിത് പ്രതിനിധി….
#അംബേദ്ക്കറോടൊപ്പം ഭരണഘടനാ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ സജീവ ഇടപെടൽ…
1950 ജനുവരി 26 ന് ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെടുമ്പോൾ, അതിൽ സ്വന്തം കയ്യൊപ്പ് ചാർത്താൻ അവസരം ലഭിച്ച ഏക ദലിത് വനിതയും ദാക്ഷായണി വേലായുധൻ ആയിരുന്നു ! ചരിത്രം അവഗണിച്ച കേരളത്തിന്റെ വീരാംഗനക്ക് അർഹമായ ആദരവ് നൽകാൻ കേരള സർക്കാർ തയ്യാറാവുകയാണ്. സ്ത്രീ ശാക്തീകരണത്തിനും പാർശ്വവൽകൃത വിഭാഗങ്ങളുടെ പുരോഗതിക്കും വേണ്ടി പ്രവർത്തിക്കുന്ന സ്ത്രീകളിൽ ഒരാൾക്ക് ഓരോ വർഷവും ദാക്ഷായണി വേലായുധൻ പുരസ്ക്കാരം നൽകാൻ കേരള സർക്കാർ ബഡ്ജറ്റിൽ 2 കോടി രൂപ വകയിരുത്തി.