ചാമ്ബ്യന്‍സ് ലീഗ് നോക്കൗട്ട് മത്സരം: അധിക ടിക്കറ്റ് നിരക്കിനെതിരെ ആരാധകര്‍

ആന്‍ഫീല്‍ഡ്: ലിവര്‍പൂള്‍-ബയേണ്‍ മ്യൂണിക്ക് ചാമ്ബ്യന്‍സ് ലീഗ് നോക്കൗട്ട് മത്സരത്തിലെ ഉയര്‍ന്ന ടിക്കറ്റ് നിരക്കിനെതിരെ ആരാധക പ്രതിഷേധം. എവേ ടിക്കറ്റിന് അധികതുക ഈടാക്കുന്നു എന്നാരോപിച്ച്‌ ബയേണ്‍ മ്യൂണിക്ക് ആരാധകര്‍ ബാനറുകള്‍ ഉയര്‍ത്തി പ്രതിഷേധിച്ചു.

ലിവര്‍പൂള്‍ ആരാധകരും ഇതിനെ പിന്തുണച്ച്‌ എത്തിയതോടെ സംയുക്ത പ്രതിഷേധത്തിന് ആന്‍ഫീല്‍ഡ് സാക്ഷ്യംവഹിച്ചു. സാധാരണയായി എവേ ടിക്കറ്റിന് 3,000 രൂപയാണ് ലിവര്‍പൂള്‍ ആന്‍ഫീല്‍ഡില്‍ ഈടാക്കുന്നത്. എന്നാല്‍ ബയേണിനെതിരായ കളിയില്‍ 4,500 രൂപയ്ക്കാണ് എവേ ടിക്കറ്റ് വിറ്റത്.