
കോഴഞ്ചേരി:
‘നർമ്മത്തിൻറെ തമ്പുരാൻ’ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത നൂറ്റിരണ്ടാമത്തെ വയസ്സിലും വോട്ടു രേഖപ്പെടുത്താന്‍ പോളിംഗ് ബൂത്തിലെത്തി.
മാർത്തോമാ സഭയുടെ മേലധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രോപ്പൊലീത്തക്കൊപ്പം തോട്ടശ്ശേരി പഞ്ചായത്തിലെ നെടുംപ്രയാറിലെ പോളിംഗ് ബൂത്തിലെത്തിയാണ് തിരുമേനി വോട്ടുരേഖപ്പെടുത്തിയത് .
വാർദ്ധക്യസഹജമായ ശാരീരിക അസ്വസ്ഥതകൾ കാരണം കുമ്പനാട് ഫെലോഷിപ്പ് ഹോസ്പ്പിറ്റലിലായിരുന്ന ക്രിസോസ്റ്റം തിരുമേനി വോട്ടുചെയ്യാൻ ആഗ്രഹം പ്രകടിപ്പിക്കുകയും അതനുസരിച്ച് സഭാമേലധ്യക്ഷൻ ആംബുലൻസ് സൗകര്യമൊരുക്കുകയായിരുന്നു.
തിരുമേനി വോട്ട് ചെയ്തോ എന്ന ചോദ്യത്തിന് തളർച്ചയില്ലാത്ത ശബ്ദത്തില്‍ നര്‍മ്മത്തില്‍ പൊതിഞ്ഞ മറുപടി ഉടനുണ്ടായി.
”ചെറുപ്പത്തിൽ തുടങ്ങിയ ശീലം മാറ്റാൻ പറ്റുമോ?!”
(ചിത്രം: ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമാ വലിയ മെത്രാപ്പോലീത്ത വോട്ടു രേഖപ്പെടുത്തിയ ശേഷം പോളിംഗ് ബൂത്തില്‍ നിന്നും പുറത്തേക്ക്.)