
ന്യൂഡല്‍ഹി :
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ ലൈംഗികാരോപണം . കോടതിയിലെ മുന്‍ ജീവനക്കാരി 22 ജഡ്ജിമാര്‍ക്ക് ഇത് സംബന്ധിച്ച പരാതി നല്കി . ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ കോര്‍ട്ട് അസിസ്റ്റന്റായിരുന്ന യുവതിയാണ് പരാതി നല്‍കിയത് . ചീഫ് ജസ്റ്റിസിന്റെ വസതിയില്‍ വെച്ച് തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി .
പരാതി പരിശോധിക്കാന്‍ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ അടിയന്തര സിറ്റിംഗ് ചേരുന്നു . മൂന്നംഗ ബെഞ്ചാണ് അടിയന്തര സിറ്റിംഗ് ചേരുന്നത് .
അതേ സമയം , ആരോപണം നിഷേധിച്ച് രഞ്ജന്‍ ഗൊഗോയി രംഗത്തെത്തി . ആരോപണം അവിശ്വസനീയമെന്നും പണം കൊണ്ട് തന്നെ സ്വാധീനിക്കാന്‍ കഴിയാത്തതിനാലാണ് പുതിയ നീക്കമെന്നും ചീഫ് ജസ്റ്റിസ് പ്രതികരിച്ചു . ഇതിന്റെ പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും വിഷയത്തിന്റെ പേരില്‍ രാജിയില്ലെന്നും രഞ്ജന്‍ ഗൊഗോയി പറഞ്ഞു .