CRIME NATIONAL

ചീഫ് ജസ്റ്റിസിനെ കുടുക്കാൻ 1.5 കോടി വാഗ്ദാനം ; വെളിപ്പെടുത്തലുമായി അഭിഭാഷകൻ..

img

ന്യൂഡൽഹി :

സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ ഉയർന്ന ലൈംഗികാരോപണ പരാതിയിൽ നിർണ്ണായക വഴിത്തിരിവ് . ചീഫ് ജസ്റ്റിസ്: രഞ്ജൻ ഗോഗോയിയെ കുടുക്കുന്നതിനായി ചിലർ തന്നെ സമീപിച്ചതായി അഭിഭാഷകൻ ഉത്സവ് ബെയ്ൻസിന്റെ വെളിപ്പെടുത്തൽ .1.5 കോടി രൂപയാണ് രഞ്ജൻ ഗോഗോയിയെ ലൈംഗികാരോപണ കേസിൽ കുടുക്കുന്നതിനായി വാഗ്ദാനം ചെയ്തത് .

കേന്ദ്ര സർക്കാരിനെതിരാകാവുന്ന പല വിധികളും ഈ ഗൂഡാലോചനയ്ക്ക് കാരണമായതായി മാധ്യമ വിധഗ്ദര്യം കണക്കാക്കുന്നു.

ലൈംഗികാരോപണം ഉയർത്തിയ സ്ത്രീയുടെ ബന്ധുവാണ് താനെന്നും വാഗ്ദാനം നൽകിയ ആൾ അവകാശവാദം ഉയർത്തി . എന്നാൽ ആ ബന്ധം വ്യക്തമാക്കാൻ അയാൾക്ക് സാധിച്ചില്ല , ഉത്സവ് ബെയ്ൻസ് പറഞ്ഞു . ആദ്യം തനിക്ക് 50 ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്തത് . ഡൽഹിയിൽ വാർത്താ സമ്മേളനം നടത്തുന്നതിനു സഹായവും തേടിയിരുന്നു . എന്നാൽ താൻ വിസമ്മതിച്ചതോടെ അത് 1.5 കോടിയിലെത്തുകയായിരുന്നു.

തുടർന്ന് വിവരം നേരിട്ടു കണ്ടു പറയുന്നതിനായി ചീഫ് ജസ്റ്റിസിന്റെ വസതിയിൽ പോയിരുന്നു . എന്നാൽ അദ്ദേഹം അവിടെയില്ലെന്ന വിവരമാണ് ലഭിച്ചത് . ഫോൺ ലൊക്കേഷൻ പരിശോധിച്ചാൽ അത് ബോദ്ധ്യപ്പെടുമെന്നും ഉത്സവ് പറഞ്ഞു .

ചീഫ് ജസ്റ്റിസിന്റെ രാജിയ്ക്കായി വൻ ഗൂഢാലോചന നടന്നതായി സംശയം ഉയർന്നതിനാൽ അവരുടെ വാഗ്ദാനം നിരസിക്കുകയായിരുന്നു .

അതേ സമയം ഇതിനായി തന്നെ സമീപിച്ചവരെ കുറിച്ച് കൂടുതൽ വെളിപ്പെടുത്താൻ അദ്ദേഹം വിസമ്മതിച്ചു .

രഞ്ജന്‍ ഗൊഗോയിക്കെതിരെ കോടതിയിലെ മുന്‍ ജീവനക്കാരിയാണ് 22 ജഡ്ജിമാര്‍ക്ക് പരാതി നൽകിയത് . ചീഫ് ജസ്റ്റിസിന്റെ വസതിയില്‍ വെച്ച് തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി .

ആരോപണം നിഷേധിച്ച് രഞ്ജന്‍ ഗൊഗോയി രംഗത്തെത്തി . ആരോപണം അവിശ്വസനീയമെന്നും പണം കൊണ്ട് തന്നെ സ്വാധീനിക്കാന്‍ കഴിയാത്തതിനാലാണ് പുതിയ നീക്കമെന്നും ചീഫ് ജസ്റ്റിസ് പ്രതികരിച്ചു . ഇതിന്റെ പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും വിഷയത്തിന്റെ പേരില്‍ രാജിയില്ലെന്നും രഞ്ജന്‍ ഗൊഗോയി പറഞ്ഞു .

%d bloggers like this: