GENERAL പരിസ്ഥിതി.

ചുഴലിക്കാറ്റ് മുന്നറിയിപ്പ്…

img

2019 ജൂൺ 10 തിയതി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വിഭാഗം പുറപ്പെടുവിച്ച മുന്നറിയിപ്പ് പ്രകാരം ലാക്ഷാദ്ദ്വീപിനോട് ചേർന്ന തെക്ക് കിഴക്കൻ പ്രദേശത്തും മധ്യ കിഴക്കൻ അറബിക്കടലിലും കേന്ദ്രികരിച്ച് ഒരു അതി ശക്ത ന്യൂന മർദ്ദം (depression ) രുപപ്പെട്ടിരിക്കുന്നു. (അക്ഷാംശം: 11.7 ഡിഗ്രി വടക്കും രേഖാംശം:71.0 ഡിഗ്രി കിഴക്ക്, അമിനി (ലക്ഷദ്വീപ്) ദ്വീപിന്റെ 200 കി. മീ. അകലെ പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ഭാഗത്തും മുംബൈ (മഹാരാഷ്ട്ര) 840 കി. മീ. അകലെ തെക്കു പടിഞ്ഞാറായും 1020 കി. മീ. അകലെ മാറി വെരാവലിന്റെ (ഗുജറാത്ത്) തെക്ക് തെക്ക് കിഴക്ക് പ്രദേശത്തും)

READ ALSO  ശബരിമലയിൽ ഗുരുതര സുരക്ഷാവീഴ്ച; സമഗ്ര അന്വേഷണം വേണം: ശിവസേന

അടുത്ത 12 മണിക്കൂറിനുള്ളിൽ ഇത് ശക്തി പ്രാപിച്ച് തീവ്ര ന്യൂനമർദ്ദമായി രൂപപ്പെടുകയും തുടർന്ന് 24 മണിക്കൂറിനുള്ളിൽ അത് ചുഴലിക്കാറ്റായി രൂപപ്പെടുവാനും സാധ്യതയുണ്ട്.

*അടുത്ത 72 മണിക്കൂറിൽ ഇത് വടക്ക് വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുവാനും സാധ്യതയുണ്ട്*

%d bloggers like this: