BREAKING NEWS GENERAL

ചൂടിന്റെ തീവ്രത 50 ഡിഗ്രിക്ക് മുകളിലെത്തും ; അതീവ ജാഗ്രത മുന്നറിയിപ്പ് …

img

തിരുവനന്തപുരം :സംസ്ഥാനത്ത് ഞായറാഴ്ച വരെ സൂര്യാഘാത സാധ്യത കൂടുതലാണെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് . രണ്ട് മുതല്‍ നാല് ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ് .ആയതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്നാണ് അറിയിച്ചിരിക്കുന്നത് .താപസൂചിക പ്രകാരം ഇന്നും നാളെയും അനുഭവപ്പെടുന്ന ചൂടിന്റെ തീവ്രത 50 ഡിഗ്രിക്ക് മുകളിലെത്തും .ചൂട് 40 ഡിഗ്രിക്ക് താഴെയാണെങ്കിലും അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ അളവ് കൂടുതലായതും വായു പ്രവാഹത്തിലെ മാറ്റങ്ങളുമാണ് താപസൂചിക ഉയരാനുള്ള കാരണം .ഇന്നലെ പാലക്കാടാണ് ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത് 39.6 ഡിഗ്രിയാണ് ഇവിടെ രേഖപ്പെടുത്തിയത് . തിരുവനന്തപുരത്ത് 36.8 ഡിഗ്രിയും ആലപ്പുഴയില്‍ 37.4 ഡിഗ്രിയും ചൂട് രേഖപ്പെടുത്തി .രാവിലെ 11 മണി മുതല്‍ മൂന്ന് മണി വരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് .നിര്‍ജലീകരണത്തിനുള്ള സാധ്യത കൂടുതലായതിനാല്‍ ധാരാളം വെള്ളം കുടിക്കണം . പൊള്ളല്‍ , ക്ഷീണം എന്നിവ ഉണ്ടായാല്‍ ഉടനടി വൈദ്യ സഹായം തേടണമെന്നും നിര്‍ദ്ദേശമുണ്ട് .

%d bloggers like this: