Ernamkulam പരിസ്ഥിതി.

ചൂര്‍ണിക്കര വ്യാജരേഖ കേസ് ; ഫോര്‍ട്ടുകൊച്ചി കളക്ടറുടെ പേരില്‍ അബു വ്യാജ രേഖകള്‍ തയ്യാറാക്കി..

img

കൊച്ചി :

ചൂര്‍ണിക്കര വ്യാജ രേഖാക്കേസിലെ ഒന്നാം പ്രതി അബു ഫോര്‍ട്ടുകൊച്ചി സബ് കളക്ടറുടെ പേരില്‍ രണ്ട് വ്യാജ രേഖകള്‍ തയ്യാറാക്കിയതായി വിജിലന്‍സ് കണ്ടെത്തി . ആലുവ തഹസില്‍ദാര്‍ക്ക് നല്‍കിയ രേഖയില്‍ ഹംസയുടെ ഭൂമി തരം മാറ്റാനുള്ള ഉത്തരവ് നടപ്പാക്കണം എന്ന് നിര്‍ദേശിക്കുന്ന വ്യാജ രേഖയാണ് ഫോര്‍ട്ടു കൊച്ചി സബ് കലക്ടറുടെ പേരില്‍ തയാറാക്കിയത് .

വിശദമായ അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കുന്ന എഫ്‌.ഐ.ആര്‍ മൂവാറ്റുപുഴ വിജിലന്‍സ് ഇന്ന് കോടിതിയില്‍ സമര്‍പ്പിക്കും .

ലോക്കല്‍ പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് ഈ രേഖകള്‍ എറണാകുളം ജില്ലയില്‍ തയ്യാറാക്കിയതാണെന്ന് അബു മൊഴി നല്‍കിയത് .
ഇതിന്റെ സത്യാവസ്ഥയെ സംബന്ധിച്ചുള്ള ഉത്തരവ് തയ്യാറാക്കിയതില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോയെന്നും വിജിലന്‍സ് പരിശോധിക്കും . അബുവിന്റെ കാലടിയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിരവധി ആധാരങ്ങള്‍ അടക്കമുള്ളവ കണ്ടെത്തിയിരുന്നു . ഇവയും വിശദമായി പരിശോധിക്കും . ഇതിനു ശേഷമാകും റിമാന്‍ഡിലുള്ള പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുക എന്നും വിജിലന്‍സ് ഓഫീസര്‍ അറിയിച്ചു .

%d bloggers like this: