Kasargod

ചെറുവത്തൂർ ചെക്ക് പോസ്റ്റ്‌ അധികാരികളുടെ കണ്ണ് വെട്ടിച്ചു കോട്ടപ്പുറം – അച്ചാംതുരുത്തി പാലം വഴി കണ്ണൂരിലെക്ക് മരവുമായി പോവുന്നത് പതിവാക്കിയ ലോറി കാടങ്കോട് വെച്ചു നാട്ടുകാർ തടഞ്ഞു..

img

കാടങ്കോട് :

കോട്ടപ്പുറം- അച്ചാംതുരുത്തി പാലം ബന്ധിച്ചുള്ള റോഡ് മെക്കാഡം ടാറിങ് ചെയ്തു ഈ അടിത്തിടെ ജങ്ങൾകക്കായി തുറന്നു കൊടുത്തിരുന്നു ജനവാസ കേന്ദ്രമാ ഉൾപ്രേദേശത്തുള്ള ഈ റോഡിലുടെ ചെറുവത്തൂർ ആർടിഒ അധികാരികളുടെ കണ്ണ് വെട്ടിച്ചു ടാക്സ് അടക്കാതെ ലോഡുമായി വാഹനം ഇത് വഴി പതിവായി കടന്നു പോകുന്നതായി കാണുന്നു. ഇത് മൂലം പള്ളികളിലും മറ്റും പോവുന്ന കുട്ടികൾക്ക് അപകട ഭീഷണി ഉണ്ടാക്കുന്നു. അത് പോലെ ഇലക്ട്രിക് ലൈനിൽ തട്ടി അപകടം ഉണ്ടാക്കുന്നു. ഇന്നലെ രാത്രിയിൽ കടാങ്കോട് ഹൈസ്കൂളിന്റെ തൊട്ടു മുൻപിലുള്ള ഇലക്ട്രിക് പോസ്റ്റിൽ മരവുമായി പോവുന്ന ലോറി ഇടിച്ചതു മൂലം കറന്റ് പോവുകയും നാടാകെ ഇരുട്ടിലാക്കി.ഭാഗ്യം കൊണ്ട് വലിയൊരു അപകടം ഒഴിവായി .. പ്രതേകിച്ചു സ്കൂളുകളും, മദ്രസകളും തുറക്കുവാൻ പോവുകയാണല്ലോ കുട്ടികൾക്ക് അപകടം വിളിച്ചു വരുത്താതിരിക്കാൻ
അധികാരികൾ നടപടി കൈകൊള്ളാമെന്ന് നാട്ടുക്കാരുടെ ആവശ്യം

റിപ്പോർട്ട്‌ : അസ്‌ലം ടിസി ചെറുവത്തൂർ

%d bloggers like this: