NATIONAL POLITICS

ചൗക്കിദാർമാർ അതിസമ്പന്നരുടെ സംരക്ഷകർ മാത്രം.. കാഞ്ച ഐലയ്യ.

img

രാജാവ് നഗ്നനാണ് !
ഭാഗം 8.

ചൗക്കിദാർമാർ അതിസമ്പന്നരുടെ സംരക്ഷകർ മാത്രം !!
പ്രൊഫ. കാഞ്ച ഏലയ്യ .. [ ദി ഹിന്ദു 02/ 04 /2019]

മോദി പറയുന്നത് നേര് തന്നെ!

ഈ തെരെഞ്ഞെടുപ്പുവേളയിൽ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വയം വിശേഷിപ്പിക്കുന്നത് താനൊരു ചൗക്കീദാർ , [കാവൽക്കാരൻ ] ആണെന്നാണ്!
ഒരർത്ഥത്തിൽ അദ്ദേഹം പറയുന്നത് സത്യം തന്നെയാണ്. എന്തന്നല്ലേ ? ഏഷ്യൻ രാജ്യങ്ങളിൽ പൊതുവെ “ചൗക്കിദാർ ” മാർ നിർവഹിക്കുന്ന ദൗത്യം സമ്പന്നരുടെ ഭ്രത്യൻമാരുടെ വേലയാണ്.

ഇന്ത്യയിലാവട്ടെ 0 .5 % ജനസംഖ്യ വരുന്ന അതിസമ്പന്നർക്കു മാത്രമേ ചൗക്കിദാർമാരുടെ സേവനം ആവശ്യമുള്ളു. ഈ “പണി”യെടുക്കുന്നവരാവട്ടെ ഏറ്റവും ദരിദ്രരും പാവപ്പെട്ടവരുമാണ്. ദളിതരും ആദിവാസികളും , മറ്റൊരു തൊഴിലും ലഭിക്കാത്ത താഴ്‌ന്ന ജാതിക്കാരുമാണ് ചൗക്കിദാർ ജോലിക്കെത്തുന്നത്… ഈ തൊഴിലിന്റെ “ജാതി”എന്തെന്നു ബി ജെ പി രാജ്യസഭാ അംഗം സുബ്രമണ്യസ്വാമി പറഞ്ഞിട്ടുണ്ട്. ബി.ജെ പി യുടെ ” ഞാനും കാവൽക്കാരൻ “എന്ന ക്യാമ്പയിനിൽ താനില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. “കാരണം “താനൊരു ബ്രാഹ്മണനാണ്” ചൗക്കിദാർ പണി … ഏറ്റവും കുറഞ്ഞ കൂലികിട്ടുന്ന , കേവലം അടിമപ്പണി മാത്രമാണ് . രാവും പകലും സമ്പന്നരുടെ കൊട്ടാരത്തിനു കാവല്നില്ക്കുന്നവരാണ് ചൗക്കിദാർമാർ. എന്നാൽ സാധാരണമനുഷ്യർക്കു ചൗക്കിദാർമാരെ ആവശ്യമേയില്ല., അവർക്കു ഭ്രത്യന്മാരെ വെച്ച് സംരക്ഷിക്കാനുള്ള സ്വത്തുക്കളാന്നുമില്ലല്ലോ! അതായതു പ്രധാനമന്ത്രിയെന്ന നിലയിൽ നരേന്ദ്രമോദി കഴിഞ്ഞ 5 വർഷമായി ഇന്ത്യയിലെ അതിസമ്പന്നരുടെയും വ്യവസായികളുടെയും ചൗക്കിദാർ ജോലിയാണെടുത്തതെന്നുള്ള സത്യമാണ് “ഞാനും, ചൗക്കിദാർ ..” ക്യാമ്പയിനിന്റെ ഉള്ളടക്കം .അതുകൊണ്ടാണ് “മോദി നേരാണ് പറയുന്നതെന്നു” ഞാൻ തുടക്കത്തിൽ വിശേഷിപ്പിച്ചത്!

ഈ ചൗക്കിദാർമാർ രാജ്യത്തെയാണോ സമ്പന്നരെയാണോ
സംരക്ഷിക്കുന്നത് ?

ഒരു ഹിന്ദു രാക്ഷ്ട്രം ആണവരുടെ ലക്ഷ്യം! സമ്പന്നരുടെയും സവർണ്ണരുടെയും രാക്ഷ്ട്രം! അതിന്റെ കാവൽപ്പണിയാണ് അവർ എടുക്കുന്നത് . ബി.ജെ.പി. ആർ. എസ് .എസ് മന്ത്രിമാർക്കും നേതാക്കൾക്കും ” ഞാനും കാവൽക്കാരൻ” എന്ന തെരെഞ്ഞെടുപ്പു മുദ്രാവാക്യത്തിൽ അണിനിരക്കാൻ ഒരു മടിയുമില്ലല്ലോ.! എന്തുകൊണ്ടാണ്‌ ? ബി.ജെ.പിയോ ആർ. എസ്. എസോ എന്നെങ്കിലും ഇന്ത്യയിലെ സാമൂഹ്യ സാമ്പത്തിക സമത്വത്തെക്കുറിച്ചു മിണ്ടിയതായി നിങ്ങൾക്കറിയാമോ? പാവങ്ങളുടെ ഉയർച്ചയ്ക്കായി അവരെന്തെക്കിലും പരിപാടി മുന്നോട്ടു വെച്ചതായിട്ടറിയാമോ..? അവരെന്നെങ്കിലും ദരിദ്രകർഷകരേയോ നഗരത്തിലെ ദരിദ്ര സമൂഹങ്ങളെയോ അവർക്കു കിട്ടുന്ന നാമമാത്രക്കൂലിയെക്കുറിച്ചു ഓർമ്മിപ്പിച്ചുകൊണ്ട് സമരം നടത്തിച്ചിട്ടുണ്ടോ ?..എവിടെങ്കിലും തൊഴിൽലാളികൾ സമരം ചെയ്‌താൽ അവിടെല്ലാം അവർ എന്നും എപ്പോഴും ,തൊഴിൽ ഉടമക്കൊപ്പമായിരിയ്ക്കും! നമുക്കറിയാമല്ലോ ഇവർക്കൊരു വിദ്യാർത്ഥി സംഘടനയുണ്ട്.. എ ബി വി പി .. എന്നെങ്കിലും പാവപ്പെട്ടവർക്കായോ അവർണ്ണർക്കയോ ഈ സംഘടന ശബ്ദിക്കാറുണ്ടോ ? അത്തരം എന്തെങ്കിലും ചർച്ചയോ പ്രവർത്തനമോ ഒരിക്കലും അവർ നടത്തിയതായി നമുക്കറിയില്ല. സാമ്പത്തിക സാമൂഹിക നീതിക്കുവേണ്ടി അവർ ഒരക്ഷരവും കുറിക്കാറില്ല .. പകരം അതിനുവേണ്ടി കാമ്പസുകളിൽ നടക്കുന്ന എല്ലാ ഇടപെടലുകളെയും അവർ ആക്രമിയ്‌ക്കുകയും തുരത്തുകയും ചെയ്യുന്നു..?

എന്താണ് ഈ ചൗക്കി ദാർ മാരുടെ ചരിത്രം , ഒന്നെത്തിനോക്കാം …
ഇന്ത്യയിൽ നാടുവാഴിത്ത ജന്മിത്വ വ്യവസ്ഥ നിലനിന്നപ്പോൾ ,ആർ എസ്സ് എസ്സ് ഹിന്ദുത്വ ശ്കതികൾ അവരുടെ വിശ്വസ്ത കാവൽക്കാരും ചൗക്കിദാർമാർ മാരുമായിരുന്നു.
പിന്നീട് ഒരു മുതലാളിത്ത രാജ്യമായി ഇന്ത്യ മാറിയപ്പോൾ ഈ കൂട്ടർ ചങ്ങാത്തമുതലാളിത്തത്തിന്റെ ഏറ്റവും വിശ്വസ്തരായ ചൗക്കിദാർമാരായി! പകരം ഈ പുത്തൻ കുത്തകമുതലാളിമാർ തങ്ങളുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ സ്വീകരിക്കണമെന്നേ അവർക്കു പറയാനുണ്ടായിരുന്നുള്ളു. കോൺഗ്രെസ്സുകാർ കുത്തകമുതലാളിത്തത്തെ പിന്തുണക്കുന്നവരല്ല എന്നല്ല ഞാനുദ്ദേശിച്ചിതു. പക്ഷെ സ്വാതന്ത്ര്യസമരകാലഘട്ടം മുതൽ 1970 കൾ വരെ , .. കോൺഗ്രസിനു ഒരു ജനക്ഷേമ/സോഷ്യലിസ്റ്റു പരിപാടിയുണ്ടായിരുന്നു . സോഷ്യലിസ്റ്റുകളുമായി ആശയപരമായ ഐക്യവും ബന്ധങ്ങളുമുണ്ടായിരുന്നു .അവർ മൂലധനത്തെ ഭരണകൂട നിയന്ത്രണത്തിലാക്കി. ജവഹർലാൽ നെഹ്‌റു ജനാധിപത്യ സോഷ്യലിസമാണ് മുന്നോട്ടു വെച്ചത്. പ്രിവിപേഴ്സ് നിർത്തലാക്കിയും ബാങ്ക് ദേശസാൽക്കരിച്ചും ഇന്ദിരാഗാന്ധി ആ പാത പിന്തുടർന്നു . ഈ അർഥത്തിൽ കൊണ്ഗ്രെസ്സ് 1970 കൾ വരെ സാമൂഹ്യ സാമ്പത്തിക സമത്വത്തെ ഒരളവുവരെ മുന്നോട്ടുകൊണ്ടുപോയിട്ടുണ്ട്. എന്നാൽ അടിയന്തിരാവസ്ഥയോടെ അവരുടെ ഈ നന്മകൾ മുഴുവൻ ഒലിച്ചുപോയി. പിന്നീട് രാജീവ്‌ഗാന്ധി വന്നതോടെ സ്വകാര്യവൽക്കരണം ആരംഭിച്ചു. നരസിംഹറാവു അത് തീവ്രമായി ഏറ്റെടുത്തു. ഒരു സമ്മിശ്ര സമ്പദ്ഘടന [മിക്സഡ് എക്കണോമി] എന്ന പേരു ഉപേക്ഷിക്കാതെതന്നെ ഇന്ത്യ ഒരു കുത്തകാധിപത്യമുള്ള സമ്പദുഘടനയായി മാറുകയും ചെയ്തു…
അപ്പോഴൊക്കെ ആർ. എസ് .എസ് എവിടെയാണ് കാവൽ നിന്നത് ?അവർ ആരുടെ ചൗക്കിദാർമാരായിരിരുന്നു ?
ഈ പറഞ്ഞ എല്ലാ ഘട്ടത്തിലും ആർ എസ്സ്.എസ്സും ജനസംഘവും സ്റ്റേറ്റ് ക്യാപ്പിറ്റലിസത്തെയും സംമിശ്ര സാമ്പത്തിക വ്യവസ്ഥയെയും എതിർത്തുകൊണ്ടിരുന്നു. അടിയന്തിരാവസ്ഥയാണ് അവരെ ഇതിൽ നിന്നുവ്യത്യസ്ഥമായ മുഖ്യധാരയിലെത്തിച്ചതെന്നു പറയാം. അത് പക്ഷെ സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ് നാരായണനൊപ്പം ചേർന്ന് നിന്നതിനാൽ സംഭവിച്ചതാണ്. അങ്ങനെ ഒന്ന് സംഭവിച്ചിരുന്നില്ലങ്കിൽ , അവർ ഒരു കാലത്തും അതിസമ്പന്നരുടെയും ധനിക ഭൂഉടമകളുടെയും ചൗക്കിദാർ വേഷത്തിനു പുറത്തേക്കു വരില്ലായിരുന്നു. എന്നാൽ 2014 ലോകസഭാ തെരെഞ്ഞെടുപ്പ് ആവുമ്പൊഴേക്കും ഇന്ത്യൻ നാടുവാഴിത്ത വ്യവസ്ഥ ഏതാണ്ട് മൃതാവസ്ഥയിൽ എത്തിയിരുന്നു. ഉയർന്നു വന്ന ചങ്ങാത്ത കുത്തക മുതലാളിത്തത്തിന്, കോൺഗ്രസിന്റെ ‘ മൃദു സ്വകാര്യവൽക്കരണം ‘ അസഹനീയമാവുകയാണുണ്ടായത്. അവർ ബിജെപിയിൽ തങ്ങളുടെ വിശ്വസ്ഥ ചൗക്കിദാർമാരെ കണ്ടെത്തുകയുംചെയ്‌തു.
അപൂർവ്വവായിട്ടെങ്കിലും ചില ജനാനുകൂല പദ്ധതികൾ അവരുടെ ഗവർമെന്റ് തുടരുന്നുണ്ടെകിൽ , അതു ചെയ്തില്ലെങ്കിൽ ഉയർന്നുവരാവുന്ന ജനകീയ കലാപങ്ങളെ ഭയന്നിട്ടാണ് അതെന്നോർക്കുക. അത്തരം ബഹുജന പ്രക്ഷോഭങ്ങൾ തടയാൻ ചൗക്കിദാർമാർക്കെന്നല്ല പോലീസിനോ പട്ടാളത്തിനോ കഴിയാതെവരുമെന്നു അവർ മനസ്സിലാക്കുന്നുണ്ടാവും.
2019 ലെ തെരെഞ്ഞെടുപ്പിൽ ഇതേ മൂലധന ഭ്രത്യന്മാർ[ചൗക്കിദാർമാർ]ക്കു രാജ്യാധികാരത്തിൽ തുടരാൻ അനുമതി ലഭിച്ചാൽ, ചെറു ന്യുനപക്ഷമായ അതിസമ്പന്നരും മഹാഭൂരിപക്ഷമായ പാവങ്ങളും തമ്മിലുള്ള വിടവ് ഭീകരമാംവിധം വർധിപ്പിക്കാൻ വേണ്ടിയുള്ള തീരുമാനങ്ങളുടെ പ്രവാഹമായിരിക്കും അവരിൽ നിന്നും ഉണ്ടാവുക എന്നുറപ്പാണ്.

(പ്രൊഫ്. കാഞ്ച ഏലയ്യ
മലയാളരൂപാന്തരം : അജയ്‌ഘോഷ് )
PAG [03/ 04 / 2019 ]

%d bloggers like this: