NATIONAL POLITICS

ജഗന്മോഹൻ റെഡ്ഡി നരേന്ദ്രമോദിയെ സന്ദർശിച്ചു ; സത്യപ്രതിജ്ഞയ്ക്കും ക്ഷണം.

img

ന്യൂഡൽഹി :

വൈ.എസ്.ആർ കോൺഗ്രസ്സ് നേതാവും നിയുക്ത ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ജഗന്മോഹൻ റെഡ്ഡി പ്രധാനമന്ത്രി നരേന്ദ്ര മോദിയ സന്ദർശിച്ചു . ലോക്സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും മിന്നുന്ന ജയം കാഴ്ചവെച്ച ജഗന്മോഹന്റെ നീക്കങ്ങളെ ആകാംക്ഷയോടെയാണ് രാഷ്ട്രീയ വൃത്തങ്ങൾ നോക്കിക്കാണുന്നത് . വൈ.എസ്.ആർ കോൺഗ്രസ്സ് പാർട്ടിയുടെ പ്രമുഖ നേതാവായ വി.വിജയ സായ് റെഡ്ഡിയും കൂടിക്കാഴ്ചയിൽ ജഗന്മോഹനെ അനുഗമിച്ചു .

വിജയാശംസകൾ നേർന്നതിനൊപ്പം പ്രധാനമന്ത്രിക്ക് ജഗന്മോഹൻ പൂച്ചെണ്ട് നൽകുകയും ഷാൾ അണിയിക്കുകയും ചെയ്തു .

കൂടിക്കാഴ്ചയിൽ ആന്ധ്രാപ്രദേശിന്റെ പ്രത്യേക പരിഗണനയും ചർച്ചയായി .

READ ALSO  അസംഘടിതമേഖലയിലെ തൊഴിലാളികൾ അനാഥർ: പി.സി.ചാക്കോ

പ്രധാനമന്ത്രിയെ കണ്ടതിന് ശേഷം ഭാരതീയ ജനതാ പാർട്ടി ദേശീയാദ്ധ്യക്ഷൻ അമിത് ഷായുമായും ജഗന്മോഹൻ റെഡ്ഡി കൂടിക്കാഴ്ച നടത്തി . ആന്ധ്രാപ്രദേശിന്റ ആവശ്യങ്ങൾ അനുഭാവ പൂർണ്ണം പരിഗണിക്കണമെന്ന് അമിത് ഷായോട് അദ്ദേഹം അഭ്യർത്ഥിച്ചു .

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി മെയ് 30നാണ് ജഗന്മോഹൻ റെഡ്ഡി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുക . സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് നരേന്ദ്ര മോദിയുടെ സാന്നിദ്ധ്യം അദ്ദേഹം അഭ്യർത്ഥിക്കുകയും ചെയ്തു . വിജയവാഡയിലെ ഇന്ദിര ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിലാണ് ജഗന്മോഹൻ റെഡ്ഡിയുടെ സത്യപ്രതിജ്ഞ .

ആന്ധ്രാപ്രദേശിലെ ചന്ദ്രബാബു നായിഡു സർക്കാരിനെതിരെ ഉജ്ജ്വല വിജയമാണ് ജഗന്മോഹൻ റെഡ്ഡി കരസ്ഥമാക്കിയത് . ആന്ധ്രാപ്രദേശിലെ 176 നിയോജക മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 151 സീറ്റുകളും ജഗന്മോഹൻ റെഡ്ഡിയുടെ വൈ.എസ്.ആർ കോൺഗ്രസ്സ് പാർട്ടി കരസ്ഥമാക്കിയപ്പോൾ വെറും 23 സീറ്റുകൾ മാത്രമാണ് ചന്ദ്രബാബു നായിഡുവിന്റെ തെലുഗു ദേശം പാർട്ടിക്ക് നേടാനായത് .
ലോക്സഭാ തിരഞ്ഞെടുപ്പിൽ 25ൽ 22 സീറ്റുകളിലും വൈ.എസ്.ആർ കോൺഗ്രസ്സ് വിജയിച്ചിരുന്നു .

READ ALSO  അസംഘടിതമേഖലയിലെ തൊഴിലാളികൾ അനാഥർ: പി.സി.ചാക്കോ

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഒരു ഘട്ടത്തിലും ജഗന്മോഹൻ റെഡ്ഡി ബി.ജെ.പിക്കെതിരായി അനാവശ്യ വിമർശനങ്ങൾ ഉന്നയിച്ചിരുന്നില്ല . മാത്രമല്ല ആന്ധ്രാപ്രദേശിന്റെ പ്രശ്നങ്ങളിൽ ക്രിയാത്മകമായ സമീപനം സ്വീകരിക്കുന്നവരോടൊപ്പമായിരിക്കും താൻ നിലകൊള്ളുകയെന്നും അദ്ദേഹം വ്യക്തമാക്കിയിരിന്നു . ഈ പശ്ചാത്തലത്തിൽ ജഗന്മോഹൻ റെഡ്ഡിയുടെ സന്ദർശനത്തിന് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ് .

%d bloggers like this: