INTERNATIONAL

ജപ്പാനില്‍ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്, മെട്രോ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു..

img

ടോക്കിയോ :

ജപ്പാനിലുണ്ടായ ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ച ജപ്പാനിലെ വടക്കുപടിഞ്ഞാറന്‍ തീരമായ യമഗാട്ടയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.

ഭൂചലനത്തെ തുടര്‍ന്ന് സുനാമിയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും തിരമാലകള്‍ 3.3 മീറ്റര്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും ജപ്പാന്‍ കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി. സമുദ്രത്തിലെ 10 കിലോമീറ്റര്‍ അടിയിലാണ് ഭൂചലനമുണ്ടായത്. യമഗാട്ട, നിഗാട്ട, ഇഷികാവ തുടങ്ങിയ തീര നഗരങ്ങളില്‍ സുനാമിയുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ഭൂകമ്ബത്തെതുര്‍ന്ന് ടോക്കിയോയുടെ വടക്കന്‍ മേഖലയിലെ മെട്രോ ട്രെയിന്‍ സര്‍വീസുകള്‍ അടിയന്തരമായി നിറുത്തിവെച്ചു. മേഖലയിലെ വൈദ്യുതബന്ധവും തകരാറിലായി.
അതേസമയം, ഭൂകമ്ബത്തിന്റെ പ്രഭവകേന്ദ്രത്തിന് സമീപപ്രദേശത്ത് സ്ഥിതിചെയ്യുന്ന ആണവനിലയങ്ങളില്‍ അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നും പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

2011 മാര്‍ച്ച് 11നാണ് ജപ്പാനെ പിടിച്ചുകുലുക്കിയ ഭൂചലനവും സുനാമിയുമുണ്ടായത്. സുനാമിയില്‍ ഫുക്കുഷിമ ആണവ നിലയം തകരുകയും ഏകദേശം 18000 പേര്‍ കൊല്ലപ്പെടുകയും ചെയ്തു.

%d bloggers like this: