COVER STORY GENERAL

ജാലിയൻ വാലാബാഗ് കൂട്ടക്കുരുതിക്ക് ഇന്ന് 100 വയസ്

img

സ്വാതന്ത്ര്യ സമരവേളയിൽ ബ്രിട്ടീഷ് ഭരണകൂടം നടത്തിയ നിഷ്‍ഠൂരമായ കൂട്ടക്കുരുതിക്ക് ഇന്ന് 100 വയസ് . ജാലിയൻ വാലാബാഗ് സംഭവത്തിൽ ബ്രിട്ടൺ കഴിഞ്ഞ ദിവസം ഖേദം പ്രകടിപ്പിച്ചുവെങ്കിലും എന്നും ഉണങ്ങാത്ത മുറിവായി അത് നില കൊള്ളും .

1919 ഏപ്രിൽ 13 നായിരുന്നു ലോക മനസാക്ഷിയെ ഞെട്ടിച്ച സംഭവം . പഞ്ചാബിലെ അമൃത്സറിൽ സുവർണ ക്ഷേത്രത്തിന് സമീപം 6.5 ഏക്കർ വരുന്ന ജാലിയൻ വാലാ ബാഗ് മൈതാനിയിൽ ഒത്തു ചേർന്ന ജനക്കൂട്ടത്തിന് നേരെ ബ്രിട്ടീഷ് സൈന്യം വെടിയുതിർക്കുകയായിരുന്നു .

READ ALSO  കുട്ടനാട് പാക്കേജ് രണ്ടാം ഘട്ടം പ്രഖ്യാപിച്ചു

ആയിരക്കണക്കിന് പേർ അന്ന് ആമൈതാനത്ത് പിടഞ്ഞു വീണു . എന്നാൽ ഇന്നും അത് എത്ര പേർ എന്ന് തിട്ടപ്പെടുത്താനായിട്ടില്ല . 400 പേർ എന്ന സംഖ്യയിൽ ഒതുക്കുകയായിരുന്നു ബ്രിട്ടീഷ് ഭരണ കൂടം .

വൈശാഖി ഉത്സവത്തിനിടെ പ്രഖ്യാപിച്ച നിരോധനാ‍ജ്ഞ കണക്കിലെടുക്കാതെയാണ് ജനങ്ങൾ അവിടെയെത്തിയത് . പതിനായിരങ്ങൾ മൈതാനത്ത് തടിച്ചു കൂടിയതോടെ ഗൂർഖാ റെജിമെന്‍റുമായി എത്തിയ ബ്രിഗേഡിയർ ജനറൽ ഡയർ വെടിവെക്കാൻ ഉത്തരവിടുകയായിരുന്നു .

നിരായുധരായ ജനക്കൂട്ടത്തിന് നേരെ വെടിക്കോപ്പ് തീരുന്നതുവരെ സൈനികർ വെടിയുതിർത്തു. പിഞ്ചുകുഞ്ഞുങ്ങളടക്കം മൈതാനത്ത് പിടഞ്ഞു വീണു . ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്‍റെ ഭാവം മാറ്റുന്ന ഒന്നായി തീർന്നു ആ കറുത്ത ഏട് .

READ ALSO  ജനങ്ങളുടെ സുരക്ഷയാവണം അടിസ്ഥാനലക്ഷ്യം

ഡയറിനെ പിന്നീട് ഉദ്യോഗത്തിൽ നിന്ന് നീക്കി. അക്കാലത്ത് പഞ്ചാബിലെ ലഫ്. ഗവർണറായിരുന്ന മൈക്കൽ ഒഡ്വയറിനെ സംഭവത്തിന് ദൃക്സാക്ഷിയായ ഉദ്ധം സിംഗ് 21 വർഷത്തിന് ശേഷം വെടിവെച്ചു കൊന്നു .

ധീര രക്തസാക്ഷികളുടെയും പരുക്കേറ്റവരുടെയും ഓർമ്മയ്‍ക്കായി ഇവിടെ സ്‍മാരകം ഉയർന്നു .

ഭാരതീയ മനസിൽ തീർത്താൽ തീരാത്ത മുറിവുണ്ടാക്കിയ സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ഖേദം പ്രകടിപ്പിച്ചത് . എന്നാൽ ആ മുറിവുണക്കാൻ അതൊന്നും പര്യാപ്തമാകില്ല .

%d bloggers like this: