
ന്യൂഡല്‍ഹി :
കടക്കെണിയിലായതിനെ തുടര്‍ന്ന് ജെറ്റ് എയര്‍വേയ്സ് ജീവനക്കാരുടെ ശമ്പളം ഏറെ നാളായി മുടങ്ങിക്കിടക്കുകയായിരുന്നു . മുടങ്ങിക്കിടക്കുന്ന ശമ്പളം എത്രയും വേഗം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാര്‍ കഴിഞ്ഞ ദിവസം ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ കണ്ടിരുന്നു .
വിമാനത്തിന്റെ ലേലം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ വേണ്ട നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടിരുന്നു .
ജെറ്റ് എയര്‍വേയ്സിന്റെ ലേലം 5 Jiiiiiiiii ആഴ്ചക്കുള്ളില്‍ പൂര്‍ത്തിയാകുമെന്ന് അരുണ്‍ ജെയ്റ്റ്ലി ജീവനക്കാര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട് .
4 മാസമായി മുടങ്ങിക്കിടക്കുന്ന ശമ്പളം നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ബാങ്കുകളുമായി നേരിട്ട് സംസാരിച്ച് തീരുമാനം എടുക്കാമെന്നും ധനമന്ത്രി ഉറപ്പ് നല്‍കിയതായി ജീവനക്കാര്‍ പറഞ്ഞു .
മഹാരാഷ്ട്ര ധനമന്ത്രി സുധീര്‍ മുംഗാതിവറിന്റെ സാന്നിദ്ധ്യത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ ജെറ്റ് എയര്‍വേയ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ വിനയ് ദുബെ , ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ അമിത് അഗര്‍വാള്‍ എന്നിവരും പങ്കെടുത്തു .
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജെറ്റ് എയര്‍വേയ്സിന്റെ സര്‍വീസുകള്‍ നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു .20,000ത്തോളം ജീവനക്കാര്‍ ഏറെ നാളായി സമരത്തിലാണ് .