INTERNATIONAL OBITUARY

ജർമ്മനിയിൽ ഹോസ്റ്റൽ മുറിയിൽ മലയാളി യുവതി മരിച്ച നിലയിൽ..

മാവേലിക്കര:

ജർമനിയിൽ ഹോസ്റ്റൽ മുറിയിൽ മാവേലിക്കര സ്വദേശിനിയായ മലയാളി വിദ്യാർഥിനി മരിച്ച നിലയിൽ. പുന്നമൂട് അനിലഭവൻ കാഞ്ഞൂർ കിഴക്കതിൽ അച്ചൻകുഞ്ഞിന്റെ ഏക മകൾ അനില അച്ചൻകുഞ്ഞ് (27) ആണ് മരിച്ചത്. ജർമനിയിൽ നിന്നു സമീപവാസിയായ ഒരാൾ ഫോണിൽ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.

ജർമനി ഫ്രാങ്ക്ഫുർട് യൂണിവേഴ്സിറ്റി ഓഫ് അപ്ലൈ‍ഡ് സയൻസിലെ എംഎസ് വിദ്യാർഥിനിയാണ്. കുസാറ്റിൽ ജോലി ചെയ്തു വരവേ 2017 ൽ ഉപരിപഠനത്തിനായി ജർമനിയിൽ പോയി. കഴിഞ്ഞ വർഷം അവധിക്കു വന്നിരുന്ന അനില.
ഏതാനും ദിവസം മുമ്പ് രാത്രിയിലാണ് വീട്ടിലേയ്ക്ക് അവസാനം വിളിച്ചത്. പിറ്റേന്ന് അച്ചൻകുഞ്ഞ് നിരവധി തവണ ഫോണിൽ വിളിച്ചെങ്കിലും എടുത്തില്ല. പിന്നീട് ജർമനിയിൽ നിന്നു സമീപവാസിയായ ഒരാൾ ഫോണിൽ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.

ജർമനിയിൽ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ട പുന്നമ്മൂട് അനിലഭവൻ കാഞ്ഞൂർ കിഴക്കതിൽ അച്ചൻകുഞ്ഞിന്റെ ഏക മകൾ അനിലയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്താൻ പിതാവ് സമ്മതപത്രം അയച്ചു.

പിതാവിന്റെ സമ്മതപത്രം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മെയിലിൽ നൽകിയത്. പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് (12/12/2019) ഉണ്ടാകുമെന്നാണു ജർമനിയിലുള്ള പുന്നമ്മൂട് സ്വദേശി നാട്ടിൽ അറിയിച്ചത്. ജർമനി ഫ്രാങ്ക്ഫുർട് യൂനിവേഴ്സിറ്റി ഓഫ് അപ്ലൈ‍ഡ് സയൻസിലെ എംഎസ് വിദ്യാർഥിനിയാണു മരിച്ച അനില.

%d bloggers like this: