POLITICS

ഞാൻ നാണം കെട്ടു , ഈ തോൽവി എന്റെ മുഖത്ത് കിട്ടിയ അടിയാണ്. എങ്കിലും നിലപാടിൽ ഉറച്ചു നിൽക്കുന്നു.. പ്രകാശ് രാജ്

img

ബംഗളൂരു :

ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയം തന്റെ മുഖത്തേറ്റ അടിയാണെന്ന് നടൻ പ്രകാശ് രാജ് . ബെംഗളൂരു സെന്‍ട്രലില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പ്രകാശ് രാജ് നിലവില്‍ മൂന്നാം സ്ഥാനത്താണ് .

‘ തെരഞ്ഞെടുപ്പിലെ തോൽവി എന്റെ മുഖത്ത് കിട്ടിയ അടിയാണ് . കൂടുതൽ അപമാനിതനായും , പരിഹാസ്യനായും തോന്നുന്നു . എന്നാല്‍ ഞാനെന്റെ നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കും . മതേതര ഇന്ത്യയ്ക്കു വേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കില്ല . ദുരിത പൂര്‍ണമായ ആ യാത്ര ആരംഭിച്ചിട്ടേയുള്ളൂ . യാത്രയിൽ കൂടെ നിന്ന എല്ലാവർക്കും നന്ദി ‘ – ഇതായിരുന്നു പ്രകാശ് രാജിന്റെ ട്വീറ്റ് .

READ ALSO  ക്ഷേത്രക്കുളത്തിൽ  വാണിജ്യാടിസ്ഥാനത്തിലുള്ള മീൻ വളർത്തൽ ഹൈന്ദവ വിശ്വാസികളോടുള്ള വെല്ലുവിളി: ശിവസേന

വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതല്‍ തന്നെ പ്രകാശ് രാജ് പിറകിലായിരുന്നു . മൂന്ന് റൗണ്ട് വോട്ടെണ്ണല്‍ പിന്നിട്ടപ്പോഴും തന്റെ നില ഉയരാതെ വന്നപ്പോള്‍ അദ്ദേഹം വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് ദേഷ്യപ്പെട്ട് ഇറങ്ങി പോകുകയും ചെയ്തു .

ബി.ജെ.പിയുടെ സിറ്റിങ് എം.പി പി.സി.മോഹനാണ് ബെംഗളൂരു സെന്‍ട്രലില്‍ ലീഡ് ചെയ്യുന്നത് . കര്‍ണാടകയിലെ 28 സീറ്റില്‍ 24 സീറ്റുകളിലും ബി.ജെ.പിയാണ് മുന്നില്‍ . 15000 വോട്ടുകളാണ് പ്രകാശ് രാജ് നിലവില്‍ നേടിയിരിക്കുന്നത് .

%d bloggers like this: