ടോം വടക്കന്റെ വരവോടെ ഞെട്ടലിൽ BJP കേരള നേതൃത്വം, പട്ടിക മാറി മറിയും..

BREAKING NEWS GENERAL NATIONAL POLITICS

കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ ബിജെപിയില്‍ എത്തിയത് സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ പോലും അറിയാതെ. കഴിഞ്ഞ കുറച്ചു ദിവസമായി ഡല്‍ഹി കേന്ദ്രീകരിച്ചു നടന്ന രാഷ്ട്രീയ നീക്കങ്ങള്‍ക്കൊടുവിലാണ് വടക്കന്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായെ കണ്ട് ബിജെപിയില്‍ ചേര്‍ന്നത്.

കേരളത്തില്‍ ഇതൊരു തുടക്കമാണെന്നും കൂടുതല്‍ പേര്‍ വരുംദിവസങ്ങളില്‍ പാര്‍ട്ടിയില്‍ എത്തുമെന്നും സംസ്ഥാന ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള പ്രതികരിച്ചെങ്കിലും വടക്കന്റെ കാര്യം അദ്ദേഹം അറിഞ്ഞിരുന്നില്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ തന്നെ പറയുന്നു.

READ ALSO  ഡല്‍ഹി കോടതിയില്‍ വെടിവയ്പ്പ്; 3 പേര്‍ കൊല്ലപ്പെട്ടു; അഭിഭാഷക വേഷത്തില്‍ അക്രമികളാണ് വെടിയുതിര്‍ത്തത്

സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി ശ്രീധരന്‍ പിള്ള നാളെ ഡല്‍ഹിയില്‍ എത്താനിരിക്കെയാണ്, കേന്ദ്ര നേതൃത്വം ഇന്ന് വടക്കന്റെ വരവ് വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.

ഇങ്ങനെയൊരു സംഭവ വികാസത്തെക്കുറിച്ച് അറിവു ലഭിച്ചിരുന്നെങ്കില്‍ പിള്ള ഇന്നു ഡല്‍ഹിയില്‍ എത്തേണ്ടതല്ലേയെന്നാണ് ബിജെപി നേതാക്കള്‍ തന്നെ ഉയര്‍ത്തുന്ന ചോദ്യം. സംസ്ഥാന ബിജെപി നേതാക്കളില്‍ പലരും അമ്പരപ്പോടെയാണ് വടക്കന്‍ പാര്‍ട്ടിയില്‍ എ്ത്തിയ വിവരം അറിഞ്ഞത്. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തില്‍ എത്തിനില്‍ക്കെയുള്ള വടക്കന്റെ വരവ് എന്തു മാറ്റമാണുണ്ടാക്കുക എന്ന ആശങ്കയും അവര്‍ പ്രകടിപ്പിക്കുന്നുണ്ട്.

READ ALSO  ഇന്ത്യന്‍ അതിര്‍ത്തിയില്‍ നുഴഞ്ഞ് കയറാന്‍ ശ്രമിച്ച നാല് ബംഗ്ലാദേശികള്‍ പിടിയില്‍

നേരത്തെ കോണ്‍ഗ്രസില്‍ തൃശൂര്‍ സീറ്റിനായി ടോം വടക്കന്‍ നടത്തിയ നീക്കങ്ങള്‍ പരസ്യമായിരുന്നു. അതിരൂപത അദ്ദേഹത്തിനായി രംഗത്തുവന്നതും വാര്‍ത്തയായിരുന്നു. ഈ പശ്ചാത്തലത്തില്‍ തൃശൂര്‍ സീറ്റിന്റെ കാര്യത്തില്‍ നീക്കുപോക്കുകള്‍ക്കു സാധ്യതയുണ്ടെന്നാണ് സൂചനകള്‍. തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുമെങ്കില്‍ തൃശൂര്‍ സീറ്റ് ബിഡിജെഎസിന് നല്‍കുമെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു. എന്നാല്‍ തുഷാര്‍ മത്സര രംഗത്തുണ്ടാവില്ലെന്നാണ് അറിയുന്നത്.

തൃശൂര്‍ ഇല്ലെങ്കില്‍ ചാലക്കുടിയായിരിക്കും ബിഡിജെഎസിന് നല്‍കുന്ന സീറ്റ്. ഇത് അവിടെ സാധ്യതാ പട്ടികയില്‍ ഇടംപിടിച്ചവരെയും ആശങ്കയിലാക്കിയിട്ടുണ്ട്.. കോൺഗ്രസ്സ് വക്താവായിരുന്ന വടക്കന്റെ കാലുമാറ്റം കോൺഗ്രസ്സിനും ന്യായീകരിക്കേണ്ടിവരും. പ്രത്യേകിച്ച് ആ യാത്ര സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞ നിലയ്ക്ക് .

READ ALSO  വി.എം.സുധീരന്‍ പാര്‍ട്ടി രാഷ്​ട്രീയകാര്യസമിതിയില്‍ നിന്ന്​ രാജിവെച്ചു

img