GENERAL

ട്രെയിന്‍ മാറിക്കയറിയ പെണ്‍കുട്ടിയെ ഷൊര്‍ണ്ണൂര്‍ റെയില്‍വെ പൊലീസ് കൈപ്പറ്റി സുരക്ഷിതയായി അടുത്ത ട്രെയിന് നാട്ടിലേയ്ക്ക് കയറ്റി വിട്ടു.

img

ഷൊർണൂർ:

മംഗലാപുരത്തു നിന്നും തിരുവനന്ദപുരം വരെ പോകുന്ന എക്സ്പ്രസ് ട്രെയിനില്‍ (16348) ആണ് 20 വയസ്സുകാരി മാറി കയറിയത്. മംഗലാപുരത്തു നിന്നും കുംതാ വരേയ്ക്ക് പോകേണ്ടുന്ന യുവതിയാണ് ട്രെയിന്‍ മാറികയറി ഷൊര്‍ണ്ണൂര്‍ എത്തിയത്.

താന്‍ മാറിയാണ് സഞ്ചരിക്കുന്നത് എന്ന് വൈകി മനസ്സിലാക്കിയ യുവതി ഭയന്ന് സഹയാത്രികരോട് കന്നട അറിതുമോ എന്ന് തിരക്കുകയുണ്ടായി. സീറ്റില്‍ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥിനികള്‍ കൂടുതല്‍ തിരക്കിയതോടെയാണ് വിവരങ്ങള്‍ അറിയുന്നത്. എന്നാല്‍ യുവതിക്ക് കന്നട മാത്രമെ ഭാഷ വശമുള്ളൂ എന്നതും സഹയാത്രികരായ സ്ത്രീകള്‍ക്ക് കന്നട അറിയില്ല എന്നതും കൃത്യമായ ആശയവിനിമയത്തിന് തടസ്സമായി.

READ ALSO  സ്വോട്ട് ഗവേഷണപദ്ധതിയിൽ നാസയ്ക്കൊപ്പം കേരളവും

തുടര്‍ന്ന് ട്രെയിനിൽ അതേ കമ്പാർട്ടുമെന്റിലുണ്ടായിരുന്ന ഒരു സീനിയർ മാധ്യമ പ്രവർത്തക റെയില്‍വെ ഹെല്‍പ് ലൈന്‍ നമ്പരായ 182 വില്‍ വിളിച്ച് വിവരം അറിയിക്കുകയും ട്രെയിന്‍ 9.30 ന് ഷൊര്‍ണ്ണൂര്‍ സ്റ്റേഷനിൽഎത്തുമ്പോള്‍ റെയില്‍വെ പൊലീസ് നേരിട്ടെത്തുകയും സഹയാത്രികരായ സ്ത്രീകളും, മാധ്യമ പ്രവർത്തകയും ചേർന്ന് യുവതിയെ അവരെ ഏല്‍പ്പിക്കുകയും ചെയ്തു.

തൊട്ടടുത്ത മംഗലാപുരം ട്രെയിനിന് യുവതിയെ സുരക്ഷിതയായി കയറ്റി വിടുന്നതിനുള്ള സംവിധാനങ്ങള്‍ തുടര്‍ന്ന് റെയില്‍വെ പൊലീസ് ചെയ്തു. പരാതി സ്വീകരിച്ച ഹെഡ്കോണ്‍സ്റ്റബിള്‍ മോഹനന്‍ റെയില്‍വെ സ്റ്റേഷനില്‍ യുവതിയെ കൈപറ്റി ആവശ്യമായ സഹായം നല്‍കി.

READ ALSO  യാത്രയയപ്പും പൂരസ്‌കാരങ്ങളും നൽകി

വിജയ് , അജിത്ത്
എന്നീ റെയില്‍വെ പൊലീസ് ഉദ്യോഗസ്ഥര്‍ ആത്മാര്‍ത്ഥമായ സേവനമാണ് നല്‍കിയത്..

%d bloggers like this: