സാഹിത്യം.

ഡോ: സുകുമാർ അഴിക്കോട്- തത്ത്വമസി സാഹിത്യോത്സവവും, പുരസ്ക്കാര വിതരണവും.. അഴിക്കോടിന്റെ 93-ാം ജന്മദിനാഘോഷവും..

img

ഡോ: സുകുമാർ അഴിക്കോട്- തത്ത്വമസി സാഹിത്യോത്സവവും, പുരസ്ക്കാര വിതരണവും.. അഴിക്കോടിന്റെ 93-ാം ജന്മദിനാഘോഷവും ഇന്ന് മെയ് മാസം 12 ന് സാഹിത്യ അക്കാദമി ഹാളിൽ വച്ച് നടക്കുകയാണ്..

കവി സമ്മേളനം, പുരസ്ക്കാര സമർപ്പണം പുസ്തകച്ചന്ത, ഗാനമേള, കഥാപ്രസംഗം എന്നിവയുമാണ് കാര്യപരിപാടികൾ..

രാവിലെ 9.30ന് ശ്രീ അനിൽ കുരിയാത്തിയുടെ അധ്യക്ഷതയിൽ ചേർന്ന കവിയരങ്ങിന്റെ ഉദ്ഘാടനം റോസി തമ്പിയും സ്വാഗതം ജോയി എബ്രഹാമും നിർവ്വഹിച്ചു.

പ്രമുഖ കവികളായ കുറത്തിയാടൻ പ്രദീപ്, അനിൽ കുര്യാത്തി, സലിം ചേനം, സുഗത പ്രമോദ്, അശോകൻ പുത്തൂർ. റോസി തമ്പി, ഗോപകുമാർ തെങ്ങമം എന്നിവർ പങ്കെടുത്തു..

READ ALSO  ബാലസാഹിത്യ പുരസ്‌കാരത്തിന് 30 വരെ കൃതികൾ സ്വീകരിക്കും

തുടർന്ന് 11 മണിക്കാരംഭിച്ച ജൻമദിനാഘോഷവും, പുരസ്ക്കാരച്ചടങ്ങും, ശ്രീ ടി ജി വിജയകുമാറിന്റെ അധ്യക്ഷതയിൽ ജസ്റ്റീസ് കമാൽ പാഷ നിർവ്വഹിച്ചു., ശ്രീമതി വി.ജി ഉമാദേവി സ്വാഗത പ്രസംഗം നടത്തി. .

ജയരാജ് വാര്യർ, അനൂപ് ചന്ദ്രൻ ഇബ്രാഹിം കുട്ടി, സാഹിത്യകാരന്മാരായ സി രാധാകൃഷ്ണൻ, ശ്രീ എസ് രമേശൻ നായർ എന്നിവർ സന്നിഹിതരായിരുന്നു.

തുടർന്ന് ശ്രീ ജോസ് കല്ലട, ഡാർവ്വിൻ പിറവം, ഹാരിസ് നെൻമേനി, രവിവർമ്മ തമ്പുരാൻ, ഇടക്കുളങ്ങര ഗോപൻ, മുരളീധരൻ വലിയ വീട്ടിൽ, അജിതൻ ടി ജി, അമൽ സുധ, വിജയൻ കുറുങ്ങാട്ട്, എന്നിവർക്ക് അഴിക്കോട് തത്ത്വമസി പുരസ്ക്കാരങ്ങളും,

ഉണ്ണികൃഷ്ണൻ കുണ്ടയത്ത്, രശ്മി സജയൻ, വിജയശ്രീ മധു എന്നിവർക്ക് നവാഗത പ്രതിഭാ പുരസ്ക്കാരവും സമ്മാനിച്ചു.

READ ALSO  ബാലസാഹിത്യ പുരസ്‌കാരത്തിന് 30 വരെ കൃതികൾ സ്വീകരിക്കും

ഉച്ചക്ക് ശേഷം സ്നേഹ വീടിന്റെ ആഭിമുഖ്യത്തിൽ ‘ ഫ്യൂഷൻ ഗാനമേളയും, വി വി ജോസ് കല്ലട അവതരിപ്പിക്കുന്ന കഥാപ്രസംഗം “കഥ :ആണ്ടാൾ ദേവനായകി ഉച്ചതിരിഞ്ഞ് 3 മണി മുതൽ 5 മണി വരെ ഉണ്ടായിരിക്കുന്നതാണ്..

%d bloggers like this: