തനിക്ക് അത്ഭുത സിദ്ധിയൊന്നുമില്ല; പ്രവര്‍ത്തകരാണു പാര്‍ട്ടിയുടെ ശക്തിയെന്നു പ്രിയങ്ക

ലഖ്‌നോ: താഴേത്തട്ടിലിറങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കാതെ തനിക്ക് അത്ഭുതങ്ങള്‍ കൊണ്ടുവരാനൊന്നുമാവില്ലെന്നു പ്രിയങ്ക ഗാന്ധി. യുപിയിലെ ബുന്ദേല്‍ഘണ്ടില്‍ സംഘടിപ്പിച്ച പാര്‍ട്ടി യോഗത്തിലാണു പ്രിയങ്ക ഇക്കാര്യം പറഞ്ഞത്. തനിക്ക് അത്ഭുതസിദ്ധിയൊന്നുമില്ല. പ്രവര്‍ത്തകര്‍ താഴേത്തട്ടിലിറങ്ങി പ്രവര്‍ത്തിക്കുക തന്നെ വേണം. എന്നാലേ നമുക്ക് വിജയം കൈവരിക്കാനാവൂ- പ്രിയങ്ക പ്രവര്‍ത്തകരോടു പറഞ്ഞു. ലഖ്‌നോ, ഉന്നാവോ, മോഹന്‍ലാല്‍ ഗഞ്ച്, റായ്ബറേലി, പ്രതാപ്ഗര്‍, പ്രയാഗ്‌രാജ്, അംബേദ്കര്‍ നഗര്‍, സീതാപൂര്‍, കൗശംബി, ഫത്തേപൂര്‍, ഫുല്‍പുര്‍, അയോധ്യ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരെ പ്രിയങ്ക നേരില്‍ കണ്ടു സ്ഥിതിഗതികള്‍ വിലയിരുത്തി.