CINEMA

തമിഴ് നടനും , മുൻ എം.പിയും , രാഷ്ട്രീയ നേതാവുമായ ജെ.കെ.റിതീഷ് അന്തരിച്ചു.

img

രാമനാഥപുരം :
പ്രമുഖ തമിഴ് നടനും , രാമനാഥപുരം മുൻ എം.പിയും , രാഷ്ട്രീയ നേതാവുമായ 46കാരനുമായ ജെ.കെ.റിതീഷ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു .

2014ൽ എ.ഐ.എ.ഡി.എം.കെയിൽ ചേർന്ന റിതീഷ് നിലവിൽ രാമനാഥപുരത്തെ ബി.ജെ.പി സ്ഥാനാർത്ഥിയായ നായിനാർ നാഗേന്ദ്രന്റെ പ്രചാരണത്തിരക്കിലായിരുന്നു.

ഉച്ചയ്ക്ക് മൂന്നു മണിയോടെ വീട്ടിലെത്തി ഭക്ഷണം കഴിച്ച ശേഷം ഇദ്ദേഹത്തിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു . തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു .

ശിവകുമാർ എന്നായിരുന്നു ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര് . ഭാര്യയും ഒരു മകനുമുണ്ട് .

എ.ഐ.എ.ഡി.എം.കെയുടെ മുതിർന്ന നേതാക്കളായ മുഖ്യമന്ത്രി കെ.പളനിസ്വാമി , മുൻ മുഖ്യമന്ത്രി ഓ.പനീർസെൽവം തുടങ്ങിയവർ റിതീഷിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി . റിതീഷിന്റെ കുടുംബത്തിന്റെ ദു:ഖത്തിൽ പങ്ക് ചേരുന്നതായും അവർ അറിയിച്ചു .

2007ൽ പുറത്തിറങ്ങിയ ‘കാനൽ നീർ’ ആയിരുന്നു റിതീഷിന്റെ ആദ്യ ചിത്രം:. തുടർന്ന് ‘നായഗൻ ’ , ‘പെൺ സിംഗം’ തുടങ്ങിയ ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചു . ഈ വർഷം പുറത്തിറങ്ങിയ ‘എൽ.കെ.ജി ’ ആയിരുന്നു അവസാന ചിത്രം .

%d bloggers like this: