GENERAL

തമ്പായിയമ്മക്ക‌് ജനമൈത്രി പൊലീസിന്റെ തണൽ

img

പിലിക്കോട്

ആരോരുമില്ലാത്ത തമ്പായിയമ്മയ്ക്ക് ജനമൈത്രി പൊലീസിന്റെ സഹായത്തോടെ തല ചായ്ക്കാനൊരിടം. ചെറുവത്തൂർ കണ്ണംകുളം മയിലാട്ടിക്കുന്നിലെ തമ്പായിയമ്മയ‌്ക്കാണ് ചന്തേര ജനമൈത്രി പൊലിസ് കനകപ്പാടി അസീസി സ്നേഹാലയത്തിൽ കഴിയാൻ സഹായം ഒരുക്കിയത്.

വർഷങ്ങളായി വീട്ട് ജോലി ചെയ്ത് കഴിഞ്ഞിരുന്ന തമ്പായിക്ക് സ്വന്തക്കാരെന്ന് പറയാൻ ആരുമില്ല. ഭർത്താവ് ഉപേക്ഷിച്ചതോടെ മയിലാട്ടി കുന്നിലെ പൊളിഞ്ഞു വീഴാറായ വീട് മാത്രമായിരുന്നു ആശ്രയം. 69 കാരിയായ അമ്മക്ക് പ്രമേഹം കൂടിയതോടെ ജോലിക്കും പോകാൻ കഴിയാതെ വീട്ടിൽ ഒറ്റപ്പെട്ട് കഴിയുകയായിരുന്നു. പരിസര വാസികൾ നൽകുന്ന ഭക്ഷണവും മരുന്നിനുള്ള സഹായവും മാത്രമായിരുന്നു ആകെയുള്ള ആശ്വാസം.

READ ALSO  ആര്‍സിസിയില്‍ പുതിയ അത്യാധുനിക കാഷ്വാലിറ്റി സംവിധാനം

സാമൂഹ്യ പ്രവർത്തകൻ ചെറുവത്തൂരിലെ കെ ഗണേശനാണ് തമ്പായിയമ്മയുടെ ദയനീയാവസ്ഥ ജനമൈത്രി പൊലീസിന്റെ ശ്രദ്ധയിലെത്തിച്ചത്. സ്വന്തമായുള്ള ആറ് സെന്റ് ഭൂമിയിൽ പഞ്ചായത്ത് വീട് വെക്കാൻ തുക അനുവദിച്ചിരുന്നു.

രോഗത്തിനിടയിൽ ജീവിതം തളളി നീക്കുന്ന അമ്മക്ക് വീടിനേക്കാളും വേണ്ടത് പരിചരണമാണന്ന് കണ്ടാണ് നാട്ടുകാർ ജനമൈത്രി പൊലീസിനെ സമീപിച്ചത്. ചൊവ്വാഴ്ച ചന്തേര എസ്ഐ വിപിൻ ചന്ദ്രൻ, കെ ഗണേശൻ, ബീറ്റ് ഓഫീസർമാരായ പ്രദീപൻ കോതോളി, സുരേശൻ കാനം, സന്ധ്യ എന്നിവർ ചേർന്ന് പുതിയ വസ്ത്രവും ആവശ്യമായ മരുന്നും ശേഖരിച്ച് ഇവരെ സ്നേഹാലയത്തിന് കൈമാറി.

%d bloggers like this: