CRIME Ernamkulam INTERNATIONAL

തലയിലൊളിപ്പിച്ച് കടത്തിയ ഒന്നേകാൽ കിലോ സ്വർണവുമായി മലയാളി പിടിയില.

img

കൊച്ചി :

തലയിലൊളിപ്പിച്ച് കൊണ്ടുവന്ന സ്വർണം നെടു
മ്പാശേരി വിമാനത്താവളത്തില്‍ പിടികൂടി. തലയുടെ ഒരു ഭാഗത്തെ മുടി വെട്ടിമാറ്റി അവിടെ പേസ്റ്റ് രൂപത്തിൽ സ്വര്‍ണം ഒളിപ്പിച്ച് അതിന് ശേഷം വിഗ് വെയ്ക്കുകയായിരുന്നു. ഷാർജ യിൽ നിന്നും വന്ന മലപ്പുറം സ്വദേശി നൗഷാ ദാണ് പിടിയിലായത്.

തലയിലൊളിപ്പിച്ച് കൊണ്ടുവന്ന ഒന്നേകാൽ കിലോ സ്വർണം പിടികൂടി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സ്വർണ്ണക്കടത്ത് പിടിക്കാന്‍ തുടങ്ങിയതോടെ സ്വര്‍ണക്കടത്തു കാര്‍ നൂതന മാര്‍ഗങ്ങളിലേക്ക് തിരിഞ്ഞിരിക്കു കയാണ്. തലയിലൊളിപ്പിച്ചുള്ള സ്വര്‍ണക്കടത്ത് അത്ര പരിചിതമല്ല. ഒന്നേകാൽ കിലോ സ്വർ ണ്ണമാണ് അനധികൃതമായി ഇത്തരത്തില്‍ കടത്താന്‍ ഇന്ന് ശ്രമം നടന്നത്. കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗമാണ് നെടുമ്പാശ്ശേരിയില്‍ വെച്ച് സ്വര്‍ണക്കടത്തുകാരനെ പിടികൂടിയത്.