CRIME Kannur

തളിപ്പറമ്പിലെ കാർ തകർത്ത് കവർച്ച; ഒമ്പതുമാസമായി പോലീസിനെ വട്ടം കറക്കിയ പ്രതി പിടിയിൽ.

img

തളിപ്പറമ്പ്:

കാർ തകർത്ത് കവർച്ച നടത്തിയ മോഷ്ടാവ് ആകെ നടത്തിയത് 22 കവർച്ചകൾ. ഇതിൽ എട്ട് കവർച്ചകളിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 10 ന് കാർ തകർത്ത് പറശിനിക്കടവിൽ നിന്നും രാമന്തളി സ്വദേശിയുടെ നാലര പവൻ സ്വർണാഭരണം കവർന്നിരുന്നു. ഇത് തളിപ്പറമ്പിലെ ജ്വല്ലറിയിൽ നിന്ന് പോലീസ് കണ്ടെടുത്തു.

രാജരാജേശ്വര ക്ഷേത്രത്തിന് സമീപം വെച്ച് കുറ്റിക്കോലിലെ ഹരിദാസിന്റെ കാറിൽ നിന്നും മോഷ്ടിച്ച 74 ബഹറിൻ ദിനാർ മാറ്റിയെടുക്കാനായി നൽകിയ ഒരു വാച്ച് കമ്പനിയിൽ നിന്നും പോലീസ് കണ്ടെടുത്തു. കഴിഞ്ഞ ഒൻപത് മാസത്തോളം പോലീസിനെ വലച്ച കേസിലാണ്. തളിപറമ്പ് നഗരത്തിലെ കൂൾ ബൈറ്റ്സ് എന്ന കൂൾബാറിന്റെ പാർട്ട്ണർ പുഷ്പഗിരിയിലെ മാടാളൻ പുതിയ പുരയിൽ അബ്ദുൾ മുജീബിനെയാണ് (41) ഇന്നലെ തളിപ്പറമ്പ് ഡിവൈഎസ്പി കെ.ടി.രത്നകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച പുലർച്ചയോടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പോലീസ് ചോദ്യം ചെയ്തപ്പോഴാണ് മോഷണം നടത്തിയ കാര്യം സമ്മതിച്ചത് വ്യാഴാഴ്ച രണ്ട് കാറുകള്‍ തകര്‍ത്ത് 18,000 രൂപ കവര്‍ന്ന സംഭവത്തിൽ ഉൾപ്പെടെ ഇയാൾ പ്രതിയാണെന്ന് പോലീസ് വെളിപ്പെടുത്തി. ഇന്നലെ നടന്നതുള്‍പ്പെടെ തളിപ്പറമ്പില്‍ 17 കാര്‍ തകര്‍ത്ത് കവര്‍ച്ചകളാണ് നടന്നത്. ഇന്നലെ പറശിനിക്കടവിലും സ്‌നേക്ക് പാര്‍ക്കിന് സമീപവും രണ്ട് കാറുകളാണ് മോഷ്ടാവ് തകര്‍ത്തത്.

പറശ്ശിനിക്കടവിലും സ്‌നേക്ക്പാർക്കിന് സമീപവും വ്യാഴാഴ്ച രണ്ട് കാറുകളുടെ ഗ്ലാസുകൾ തകർത്ത് നടത്തിയ മോഷണമാണ് അബ്ദുൾ മുജീബിനെ പിടികൂടാൻ സഹായകരമായത്. സ്‌നേക്ക്പാർക്കിന് സമീപം നിർത്തിയിട്ട ചുഴലി ചാലുവയലിലെ കുറ്റിയത്ത് ഹൗസിൽ തോമസിന്റെ മാരുതി ആൾട്ടോ കാറിന്റെ വാതിൽ തകർത്ത് കൊള്ളയടിക്കാനുള്ള ശ്രമം വിഫലമായി. തുടർന്ന് വൈകിട്ട് നാലരയോടെ പറശ്ശിനിക്കടവ് പാലത്തിന് സമീപം നിർത്തിയിട്ട കാടാച്ചിറയിലെ പ്രവീൺകുമാറിന്റെ മാരുതി കാർ തകർത്താണ് പണം കവർന്നത്.

പ്രവീൺകുമാറിന്റെ 17,000 രൂപയും സഹോദരിയുടെ 1000 രൂപയും ഉൾപ്പെടെ 18,000 രൂപയാണ് വാനിറ്റി ബാഗിൽനിന്ന് കവർന്നത്. പകൽ രണ്ടരയോടെ നീല ജീൻസും ചെക്ക് ഷർട്ടും ധരിച്ച രണ്ട് യുവാക്കൾ കാറിന് സമീപം നിൽക്കുന്നത് കണ്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞതും ഇവരുടെ ദൃശ്യം തൊട്ടടുത്ത എം വി ആർ ആയുർവേദ കോളേജിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞതുമാണ് മുജീബിനെ കുടുക്കിയത്. വെള്ളിയാഴ്ച പുലർച്ചയോടെ മുജീബിനെ പൊലിസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു. കവർച്ച നടത്തിയ കാര്യം പ്രതി സമ്മതിച്ചിട്ടുണ്ട്.

രാജരാജേശ്വരക്ഷേത്ര പരിസരത്ത് ആഗസ്ത് 31 ന് രാത്രി ബഹ്‌റൈനിൽ ജോലി ചെയ്യുന്ന ഏഴാംമൈൽ വടക്കാഞ്ചേരി റോഡിലെ ഹരിദാസിന്റെ കാറിന്റെ ഡോർ തകർത്ത് ഐഫോൺ ഉൾപ്പെടെ രണ്ട് മൊബൈൽ ഫോണുകളും പിൻ നമ്പർ രേഖപ്പെടുത്തിയ എടിഎം കാർഡുകളും വിദേശ ഡ്രൈവിങ്‌ ലൈസൻഡസ് ഉൾപ്പെടെ വിലപ്പെട്ട രേഖകളുള്ള ബാഗും 3000 രൂപയും കവർന്നിരുന്നു. ഇവിടെയും മോഷ്ടാവിന്റെ ദൃശ്യം ക്ഷേത്രത്തിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. നെല്ലിപ്പറമ്പിൽ ഗൃഹപ്രവേശച്ചടങ്ങിനെത്തിയ കരിമ്പത്തെ മൊയ്തീന്റെ സ്വിഫ്റ്റ് കാറിന്റെ ചില്ല് തകർത്ത് ബാഗ് മോഷ്ടിച്ചുകൊണ്ടായിരുന്നു കവർച്ചാപരമ്പരയുടെ തുടക്കം.

%d bloggers like this: