GENERAL

തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന ആരോപണം ; സുരേഷ് ഗോപിയുടെ വിശദീകരണത്തില്‍ കളക്ടറുടെ തീരുമാനം ഇന്ന്.

img

അയ്യപ്പന്റെ പേരില്‍ വോട്ട് തേടിയെന്ന ആരോപണത്തില്‍ തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി നല്‍കിയ വിശദീകരണത്തില്‍ ജില്ല കളക്ടര്‍ ടി.വി.അനുപമ ഇന്ന് തീരുമാനമെടുക്കും.

ജാതിയോ മതമോ ദൈവത്തിന്റെ പേരോ പറഞ്ഞ് വോട്ട് ചോദിച്ചിട്ടില്ലയെന്നും പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലയെന്നും സുരേഷ് ഗോപി വിശദീകരണത്തില്‍ പറയുന്നു . പ്രചാരണത്തിനായി മതചിഹ്നങ്ങള്‍ ഉപയോഗിച്ചിട്ടില്ല . പ്രസംഗത്തില്‍ സമുദായ – മത സ്പര്‍ദ്ധ ഉണ്ടാക്കുന്ന പരാമര്‍ശമില്ല .

തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തി എന്ന് വ്യക്തമാക്കുന്ന പ്രസംഗത്തിന്റെ സി.ഡി നല്‍കിയാല്‍ വിശദമായ മറുപടി നല്‍കാമെന്നും സുരേഷ് ഗോപി വരണാധികാരിയായ ജില്ലാ കളക്ടര്‍ക്ക് നല്‍കിയ വിശദീകരണത്തില്‍ പറഞ്ഞിരുന്നു.

READ ALSO  യാത്രയയപ്പും പൂരസ്‌കാരങ്ങളും നൽകി

ശബരിമലയുടെ പേര് പറഞ്ഞ് വോട്ട് ചോദിക്കരുതെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഉത്തരവിന് വിരുദ്ധമായാണ് പ്രസംഗം നടത്തിയതെന്നും ഇത് പെരുമാറ്റ ചട്ടലംഘനമാണെന്നും അതിനാല്‍ 48 മണിക്കൂറിനുള്ളില്‍ ജില്ലാ കളക്ടര്‍ മുന്‍പാകെ വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു നോട്ടീസ് .

%d bloggers like this: