GENERAL POLITICS

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ കൃത്യവിലോപം; വനിതയടക്കം നാല് ഉദ്യോഗസ്ഥർ അറസ്റ്റിൽ..

img

തൊടുപുഴ :

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ കൃത്യവിലോപം വരുത്തിയ നാല് ഉദ്യോഗസ്ഥരെ പോലീസ് അറസ്റ്റു ചെയ്തു . ഡ്യൂട്ടിക്ക് എത്താതിരുന്ന തൊടുപുഴയിലെ ബാങ്ക് ജീവനക്കാരനായ ബെന്നി അഗസ്റ്റിൻ , ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസിലെ എലിസബത്ത് എന്നിവരെയാണ് അറസ്റ്റു ചെയ്തത് .

മുല്ലപ്പെരിയാർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ തമ്പിരാജിനെ സസ്പെൻഡും ചെയ്തു.

ദേവികുളം സബ് കളക്ടർ ഡോ. രേണുരാജിന്റെ നിർദേശ പ്രകാരമാണ് നടപടി . ഇരുവർക്കും മൂന്നാറിലായിരുന്നു ഡ്യൂട്ടി നിശ്ചയിച്ചിരുന്നത് . വ്യക്തമായ കാരണമില്ലാതെ ഹാജരാകാതിരുന്നതിനെത്തുടർന്നായിരുന്നു അറസ്റ്റ് . തൊടുപുഴ പോലീസ് അറസ്റ്റുചെയ്ത ഇരുവരെയും പിന്നീട് പോലീസ് തന്നെ ദേവികുളം ആർ.ഡി.ഒ.യ്ക്കുമുന്നിൽ ഹാജരാക്കി . ഇവർക്കു പകരം മറ്റു രണ്ടു പേരെ ഡ്യൂട്ടിക്കും നിയോഗിച്ചു .

READ ALSO  പ്രധാനമന്ത്രിയുടെ മെറിറ്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

പീരുമേട് നിയോജക മണ്ഡലത്തിലെ വണ്ടിപ്പെരിയാർ പഞ്ചായത്ത് എൽ.പി. സ്കൂളിലായിരുന്നു തന്പിരാജിന് ചുമതല നിശ്ചയിച്ചിരുന്നത് . ഹാജരാകാത്തതിനാലാണ് ജില്ലാ പോലീസ് മേധാവി കെ.ബി.വേണുഗോപാൽ ഇയാളെ സസ്പെൻഡ് ചെയ്തത് .

പോളിങ് ബൂത്തിലേക്കുള്ള തിരഞ്ഞെടുപ്പ് സാമഗ്രികൾ വാങ്ങാൻ മദ്യപിച്ചെത്തിയ ഇടുക്കി അസി. ടൗൺ പ്ലാനർ കെന്നഡിയെ തൊടുപുഴ പോലീസും അറസ്റ്റു ചെയ്തു . തൊടുപുഴ ന്യൂമാൻ കോളേജിലായിരുന്നു സംഭവം . പ്രിസൈഡിങ് ഓഫീസറായി ചുമതലയുണ്ടായിരുന്ന കെന്നഡി മദ്യപിച്ചെത്തിയത് കണ്ടതോടെ മുതിർന്ന ഉദ്യോഗസ്ഥർ പോലീസിന്റെ സഹായം തേടുകയായിരുന്നു . ഇയാളെ മെഡിക്കൽ പരിശോധന നടത്തിയശേഷം ജാമ്യത്തിൽ വിട്ടു . സംഭവത്തിൽ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്കും പ്ലാനിങ് ഓഫീസർക്കും പോലീസ് റിപ്പോർട്ട് കൈമാറി.

READ ALSO  വയോമിത്രം പദ്ധതിയ്ക്ക് 2 കോടി അനുവദിച്ചു

ദേവികുളം 158-ാം നമ്പർ ബൂത്തിലെ ഒന്നാം പോളിങ് ഒാഫീസർ കെ.വി. ഗോപി , മാങ്കുളം ചിക്കണംകുടിയിലേക്ക് പോളിങ് ഉദ്യോഗസ്ഥരുമായി പോകാനെത്തിയ ജീപ്പ് ഡ്രൈവർ ആനച്ചാൽ സ്വദേശി പ്രദീപ് എന്നിവരെയും മദ്യപിച്ചെത്തിയതിന് അറസ്റ്റു ചെയ്തു .

%d bloggers like this: