GENERAL POLITICS

തിരഞ്ഞെടുപ്പ് ദിനത്തിൽ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ശമ്പളത്തോടെ അവധി..

img

സംസ്ഥാനത്തെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും തിരഞ്ഞെടുപ്പ് ദിനമായ ഏപ്രിൽ 23ന് ശമ്പളത്തോടെ അവധി നൽകണമെന്ന് ലേബർ കമ്മീഷണർ .

ദിവസ വേതനക്കാർക്കും താൽക്കാലിക ജീവനക്കാർക്കും ഉത്തരവ് ബാധകമാണ് . കേരള ഷോപ്സ് & കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിന് കീഴിൽ വരുന്ന എല്ലാ സ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമായിരിക്കും .

1951ലെ ജനപ്രാതിനിധ്യ നിയമം വകുപ്പ് 135(ബി) ആധാരമാക്കിയാണ് കമ്മീഷണർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത് .

വോട്ടവകാശം വിനിയോഗിക്കുന്നതിന് വേണ്ടി അവരവരുടെ മണ്ഡലങ്ങളിൽ പോകുന്ന തൊഴിലാളികൾക്ക് തൊഴിലുടമകൾ ശമ്പളം നിഷേധിക്കാൻ പാടില്ലെന്നും ലേബർ കമ്മീഷണർ പുറപ്പെടുവിച്ച ഉത്തരവിൽ നിഷ്കർഷിച്ചിട്ടുണ്ട് .

%d bloggers like this: