GENERAL

തിരുപ്പതി ദേവസ്വത്തിന്റെ ബാങ്ക് നിക്ഷേപം 12,000 കോടി കടന്നു..

img

തിരുപ്പതി :

തിരുമല വെങ്കടേശ്വര ക്ഷേത്രത്തിന്റെ നടത്തിപ്പുകാരായ തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് (ടി.ടി.ഡി.) വിവിധ ബാങ്കുകളിലായുള്ളത് 12,000 കോടിയിലധികം രൂപയുടെ സ്ഥിര നിക്ഷേപം .

വാർഷിക കണക്കനുസരിച്ച് സ്വകാര്യ ബാങ്കുകളിലും ദേശസാത്കൃത ബാങ്കുകളിലുമായുള്ള നിക്ഷേപങ്ങളിൽനിന്ന് 845 കോടി രൂപയോളമാണ് ഓരോ വർഷവും പലിശയായി ലഭിക്കുക .

ഓരോ വർഷവും രണ്ടരക്കോടി ഭക്തരെത്തുന്ന വെങ്കടേശ്വരക്ഷേത്രത്തിന്റെ വാർഷിക വരുമാനം 3100 കോടി രൂപയോളമാണ് .

ഭക്തരിൽ നിന്ന് ലഭിച്ച 8.7 ടൺ കിലോ സ്വർണത്തിൽ 1938 കിലോഗ്രാം ഇന്ത്യൻ ഓവർസീസ് ബാങ്കിലും 5387 കിലോഗ്രാം സ്റ്റേറ്റ് ബാങ്കിലുമാണുള്ളത് . പഞ്ചാബ് നാഷണൽ ബാങ്കിലുണ്ടായിരുന്ന 1381 കിലോഗ്രാം നിക്ഷേപ കാലാവധി തീർന്നതിനെ തുടർന്ന് അടുത്തിടെ ക്ഷേത്രത്തിലേക്ക് തിരിച്ചെത്തിയിരുന്നു .

%d bloggers like this: