KERALA

തിരുവനന്തപുരം – തൃശ്ശൂർ റൂട്ടിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ചെയിൻ സർവീസ് നാളെ മുതൽ ആരംഭിക്കുന്നു..

img

ദീർഘദൂര യാത്രക്കാരുടെ സൗകര്യാർത്ഥം കെഎസ്ആർടിസി തിരുവനന്തപുരം – തൃശൂർ റൂട്ടിൽ സൂപ്പർഫാസ്റ്റ് ചെയിൻ സർവീസുകൾ ആരംഭിക്കുന്നു..

തിരുവനന്തപുരത്തു നിന്നും പുറപ്പെട്ട് തൃശൂർ വഴി കടന്നുപോകുന്ന സൂപ്പർഫാസ്റ്റ് സർവീസുകളെ കൃത്യമായ ഇടവേളകളിൽ എൻ.എച്ച്. വഴിയും എം.സി. റോഡ് വഴിയും ക്രമീകരിച്ചാണ് ഈ സർവീസുകൾ ആരംഭിക്കുന്നത്. സൂപ്പർഫാസ്റ്റ് സർവീസുകളുടെ സമയം പുനഃക്രമീകരിച്ചു കൊണ്ട് കൂടുതൽ മെച്ചപ്പെട്ട യാത്രാസൗകര്യം ജനോപകാരപ്രദമായി ലഭിക്കത്തക്കവിധം എൻ.എച്ച്., എം.സി. റോഡുകളിലൂടെ തിരുവനന്തപുരത്തു നിന്നും തൃശ്ശൂർ വഴി കടന്നു പോകുന്ന എല്ലാ ദീർഘദൂര സൂപ്പർഫാസ്റ്റ് സർവീസുകളും 15 മിനിട്ട് ക്രമമായ ഇടവേളകളിൽ 06.05.2019 തിങ്കളാഴ്ച 00.00 മണി (ഇന്ന് അർദ്ധരാത്രി) മുതൽ പുന:ക്രമീകരിക്കുന്നു.

*INTRODUCING THIRUVANANTHAPURAM – THRISSUR LONG DISTANT SUPERFAST CHAIN SERVICES…FIRST TIME IN INDIA

READ ALSO  ജനങ്ങളുടെ സുരക്ഷയാവണം അടിസ്ഥാനലക്ഷ്യം

തിരുവനന്തപുരം – തൃശൂർ റൂട്ടിൽ ഇരു ദിശകളിലേക്കും എല്ലാ 15 മിനിറ്റിലും 24 മണിക്കൂറും (ദിവസം മുഴുവൻ) ലഭ്യമാകുന്ന വിധത്തിൽ സൂപ്പർഫാസ്റ്റ് സർവീസുകൾ ഉണ്ടായിരിക്കും. ജനപ്രിയമായിരുന്ന പല സർവീസുകളുടെയും സമയക്രമം പരമാവധി സംരക്ഷിച്ചു കൊണ്ടാണ് ഈ ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും കൂടുതൽ ദീർഘദൂര യാത്രക്കാരുള്ള തിരുവനന്തപുരം – തൃശൂർ റൂട്ടിൽ കൃത്യമായ ഇടവേളകളിൽ സൂപ്പർ ഫാസ്റ്റ് സർവീസുകൾ ലഭ്യമാകുന്നത് രാത്രികാലങ്ങളിൽ ദീർഘദൂര യാത്രക്കാർക്ക് വളരെയധികം സഹായകമാകുമെന്നാണ് കെഎസ്ആർടിസി കരുതുന്നത് എന്ന കെഎസ്ആർടിസിയുടെ മാനേജിങ് ഡയറക്ടർ ഡോക്ടർ എം. പി. ദിനേശ് ഐ.പി.എസ് പറഞ്ഞു. ഒരേസമയം തന്നെ മൂന്ന് നാല് ബസുകൾ ഒരുമിച്ച് കടന്നുപോകുന്നതും തുടർന്ന് മണിക്കൂറുകളോളം സർവീസുകൾ ലഭ്യമല്ലാതിരിക്കുന്നതും ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് കെഎസ്ആർടിസിയുടെ മാനേജിങ് ഡയറക്ടർ ഇത്തരമൊരു തീരുമാനമെടുത്തത്. ഈ സർവീസുകൾ കൃത്യമായി നടത്തുന്നതിനായി തിരുവനന്തപുരം, കൊല്ലം, കായംകുളം, ആലപ്പുഴ, എറണാകുളം, കൊട്ടാരക്കര, കോട്ടയം, മൂവാറ്റുപുഴ, തൃശ്ശൂർ എന്നീ പ്രധാനപ്പെട്ട ഡിപ്പോകളിൽ 24 മണിക്കൂറും ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദീർഘദൂര യാത്രക്കാർക്ക് ആവശ്യാനുസരണം ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യുന്നതിന് കെഎസ്ആർടിസിയുടെ ഓൺലൈൻ റിസർവേഷൻ വെബ്സൈറ്റായ : Online.keralartc.com പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രസ്തുത സർവീസ് ആരംഭിക്കുന്ന ആദ്യത്തെ ആഴ്ചയിൽ യാത്രക്കാർക്ക് ഉണ്ടാകുന്ന സംശയങ്ങൾ ദൂരീകരിക്കുന്നതിനായി ഫോൺ മുഖാന്തിരം 7025041205, 8129562972 എന്നീ നമ്പരുകളിലും, 8129562972 എന്ന വാട്സാപ്പ് നമ്പരിലും ബന്ധപ്പെടാവുന്നതാണ്. കെഎസ്ആർടിസിയെ ജനങ്ങളിലേക്ക് കൂടുതൽ ആകർഷിക്കുന്നതിനാണ് ഇത്തരത്തിൽ യാത്രക്കാരുടെ സൗകര്യത്തിനായി സർവീസുകളെ സംബന്ധിച്ച വിവരങ്ങൾ അന്വേഷിക്കാനും പരാതിപ്പെടാനുമായി ഫോൺ നമ്പറുകൾ ഏർപ്പെടുത്തിയിരിക്കുന്നത് എന്നും കെഎസ്ആർടിസി മാനേജിങ് ഡയറക്ടർ അറിയിച്ചു. കൂടാതെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കെഎസ്ആർടിസിയുടെ കൺട്രോൾ റൂം നമ്പരുകളായ 0471-2463799, 9447071021 നിന്നും ഈ സർവീസ് സംബന്ധിച്ച സംബന്ധിച്ച വിവരങ്ങൾ യാത്രക്കാർക്ക് ലഭ്യമാകുന്നതാണ്.

READ ALSO  കര്‍ഷകക്ഷേമ ബോര്‍ഡ് അടുത്ത മാസം മുതല്‍

കെഎസ്ആർടിസി എന്നും ജനങ്ങൾക്കായി…

സുഖയാത്ര സുരക്ഷിതയാത്ര*

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി.

%d bloggers like this: