തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ അന്തർദേശീയ നിലവാരത്തിലുള്ള സൈക്കിൾ ട്രാക്കോടു കൂടിയ തീരദേശ ഹൈവേയുടെ പണി ആരംഭിച്ചതായി ധനമന്ത്രി തോമസ് ഐസക്..

BREAKING NEWS GENERAL POLITICS

.

തിരുവനന്തപുരം: തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ അന്തർദേശീയ നിലവാരത്തിലുള്ള സൈക്കിൾ ട്രാക്കോടു കൂടിയ തീരദേശ ഹൈവേയുടെ പണി ആരംഭിച്ചതായി ധനമന്ത്രി തോമസ് ഐസക്. ഇത്തരത്തിലൊരു പാത സങ്കല്‍പമോ സ്വപ്നമോ അല്ല, മറിച്ച് ഇത് സംബന്ധിച്ച് പൊന്നാനിയിലെ തിരൂരില്‍ പാതയുടെ നിര്‍മാണം ആരംഭിച്ചതായും ധനമന്ത്രി തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

തിരുവനന്തപുരം ജില്ലയിലെ പൂവാർ മുതൽ കാസർകോടു ജില്ലയിലെ കുഞ്ചത്തൂർ വരെ 14 മീറ്റർ വീതിയിൽ (RoW – Right of Way) തീരദേശ ഹൈവേ നിര്‍മാണം. 1993 ലാണ് നാറ്റ്പാക് ഇത്തരമൊരു പദ്ധതി വിഭാവനം ചെയ്തത്.

സജീവമായി ഈ വിഷയം പരിഗണനക്കെടുത്തതാകട്ടെ കഴിഞ്ഞ അച്ചുതാനന്ദൻ സർക്കാരാണ്, വീണ്ടും അധികാരത്തിൽ വരുമെന്ന വിശ്വാസത്തിൽ സ്ഥലമെടുപ്പിന് ശ്രമം തുടങ്ങിയെങ്കിലും ഭരണമാറ്റം വീണ്ടും പദ്ധതിയെ താളം തെറ്റിച്ചു. ഉമ്മൻ ചാണ്ടി സർക്കാരാകട്ടെ ഈയൊരു പദ്ധതി ഗൗനിച്ചതേയില്ല, ഇന്നിപ്പോൾ 655.6 കിലോമീറ്റർ നീളം. 6500 കോടിയാണ് ഇപ്പോഴത്തെ മതിപ്പു ചെലവ്.

സംസ്ഥാനത്തിന്‍റെ തീരദേശ സമ്പദ്ഘടനയ്കക്ക് ഇത് ഏറെ ഗുണപരമായ പദ്ധതിയാണ്. ധനമന്ത്രി തോമസ് ഐസകിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം.

കേന്ദ്രാ സർക്കാർ ഓരോ ലിറ്റർ ഡീസലിന്റെ യും പെട്രോളിന്റെയും മുകളിൽ Road and Infra cess (current cess Rs. 8/Litre) എന്ന പേരിൽ കേരളത്തിൽ നിന്ന് പതിനായിരക്കണക്കിന് കോടി രൂപയാണ് പിരിച്ചെടുത്ത് കേന്ദ്രാ ഖജനാവിലേക്ക് ഇട്ടു കൊണ്ടിരിക്കുന്നത്,

READ ALSO  വി.എം.സുധീരന്‍ പാര്‍ട്ടി രാഷ്​ട്രീയകാര്യസമിതിയില്‍ നിന്ന്​ രാജിവെച്ചു

കേരളത്തിൽ NH വികസനം നടന്ന വാളയാർ – ചേർത്തല സെക്ടർ ഒഴിച്ച് മറ്റു സ്ഥലങ്ങളിൽ സ്ഥലം സംസ്ഥാന സർക്കാർ ഏറ്റെടുത്ത് കൊടുക്കാത്തതിനാൽ കേരളത്തിന് ഈ ഫണ്ട് കിട്ടുന്നില്ല
സ്വാത്രന്ത്യത്തിനു ശേഷം മലബാറിലേക്ക് വന്ന ആദ്യ റെയിൽ പദ്ധതി തിരുന്നാവാഴ- ഗുരുവായൂർ പാത ഭൂമി ഏറ്റെടുത്ത് കൊടുക്കാത്തതിനാൽ പദ്ധതി റെയിൽവേ ഉപേക്ഷിച്ചിരിക്കുന്നു.

തമിഴ്നാട് അതിർത്തിയായ വാളയാർ മുതൽ ആലപ്പുഴ ജില്ലയിലെ ചേർത്തല വരെ NH 47 വികസിച്ചിട്ട് 3 മുതൽ 15 വർഷം വരെയായി ഇതിൽ തന്നെ വടക്കുംഞ്ചേരി മുതൽ മണ്ണുത്തി വരെ 60 മീറ്റർ വീതിയിൽ ആണ് സ്ഥലം ഏറ്റെടുത്തിട്ടുള്ളത് നിലവിൽ 3 ടോൾ ബൂത്തുകൾ ഉണ്ട് 1. വാളയാറിൽ. 2. പാലിയേക്കര. 3. അരൂർ നാലാമത്തത് വടക്കുംഞ്ചേരിയിൽ അടുത്ത് തന്നെ നിലവിൽ വരുന്നു ഇവിടുത്തെ ജനങ്ങൾ ഇത് സന്തോഷത്തോടെ സ്വികരിച്ചിരിക്കുന്നു
200 KM വരുന്ന ചേർത്തല – വാളയാർ റോട് കൊണ്ട് തെക്കൻ കേരളക്കാർക്ക് തമിഴ്നാട്, കർണ്ണാടക മുതലായവ സ്ഥലത്തേക്ക് വളരെ വേഗത്തിൽ പോവാൻ സാധിക്കുന്നു . വാഹനത്തിന്റെ തേഴ്മാനം, ട്രൈവിങ് സുഖം, ഇന്ധന ക്ഷമത, സമയത്തിന്റെ മഹാ ലാഭം എന്നിവ പരിഗണിക്കുമ്പോൾ ടോൾ ആർക്കും പ്രശ്നമാവുന്നില്ല..
കോഴിക്കോട് രാമനാട്ടുകരയിൽ തുടങ്ങി പാലക്കാട് ചന്ദ്ര നഗറിൽ അവസാനിക്കുന്ന NH വെറും 140 KM ദൂരം മാത്രമേയുള്ളൂ ഇതിനെ 45 മീറ്ററിൽ വീതി കൂട്ടി വികസിപ്പിച്ചാൽ വടക്കൻ കേരളക്കാർക്കൂം തമിഴ്നാട്, ഉത്തരേന്ത്യ , മദ്രാസ് , കോയബത്തൂർ മുതലായ സ്ഥലത്തേക്ക് വേഗത്തിൽ പോവാൻ പറ്റും.

READ ALSO  ഡല്‍ഹി കോടതിയില്‍ വെടിവയ്പ്പ്; 3 പേര്‍ കൊല്ലപ്പെട്ടു; അഭിഭാഷക വേഷത്തില്‍ അക്രമികളാണ് വെടിയുതിര്‍ത്തത്

വടക്കൻ കേരളത്തിലേക്ക് മറ്റു സംസ്ഥാനങ്ങളിൽ വരുന്ന ചരക്കുകളുടെ 80 % ഈ റോടിലൂടെയാണെന്ന് ഓർക്കുക അതു കൊണ്ട് വെറും 140 KM മത്രം വരുന്ന കോഴിക്കോട് രാമനാട്ടുകര – പാലക്കാട് ചന്ദ്രാനഗർ NH നേയും 45 മീറ്ററിൽ വീതി കൂട്ടി വികസിപ്പിക്കണം
മലബാറിലെ NH കളിലെ ശരാശരി വേഗത മണിക്കൂറിൽ 35 KM മത്രം ആകുന്നു ഇങ്ങനെ പോയാൽ അത് മണിക്കൂറിൽ ശരാശരി 10 KM വേഗം പോലും ലഭിക്കാത്ത കാലം അതിവിദൂരമല്ല
1982 ൽ കേരളത്തിൽ റജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണം വെറും രണ്ടര ലക്ഷം മാത്രം അത് ഇപ്പോൾ 2017 ലെ കണക്ക്. ഒരു കോടി പത്ത് ലക്ഷമാണെന്ന് ഓർക്കുക ഇങ്ങനെ പോയാൽ 45 മീറ്ററിൽ പോരാ 100 മീറ്ററെങ്കിലും സ്ഥലം ഏറ്റെടുത്ത് വെച്ചാലെ ഭാവിയിൽ വീണ്ടും ഒരു പ്രതിസന്ധി വരാതെ നോക്കാൻ പറ്റുകയുള്ളൂ.

READ ALSO  ഇന്ത്യന്‍ അതിര്‍ത്തിയില്‍ നുഴഞ്ഞ് കയറാന്‍ ശ്രമിച്ച നാല് ബംഗ്ലാദേശികള്‍ പിടിയില്‍

ഉമ്മൻ ചാണ്ടി സർക്കാറും മലബാറിലെ ഭൂമി ഉടമകളെ മുഷിപ്പിക്കേണ്ട എന്ന് കരുതി ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറി ”
ജന സാന്ദ്രത കൂടി കൂടി വരുന്ന നമ്മുടെ നാട്ടിൽ ഇപ്പോളെങ്കിലും സ്ഥലം ഏറ്റെടുത്താലെ, പാലക്കാടും, തൃശൂരും, എറണാകുളത്തും, ചേർത്തലയിലും NH 47 വികസിച്ച മാതിരി മലബാറിലെയും NH കൾ വികസിക്കുകയുള്ളൂ

സ്ഥല ഉടമകൾ അവരുടെ സ്ഥലത്തിന് കിട്ടാൻ പോവുന്ന നഷ്ടപരിഹാരത്തെ പറ്റിയുള്ള ആശങ്കയാണ് അവരെ ടോൾ റോട് വേണ്ട , 30 മീറ്റർ വീതിയിൽ ചെയ്താൽ മതി എന്നൊക്കെ പറയുന്നതിന്റെ കാരണം അവർക്ക് മാന്യമായ നഷ്ട പരിഹാരം കൊടുത്ത് അവരെ പുനരുധിവസിപ്പിച്ച് . മലബാറിൽ 20 വർഷത്തോളം വൈകിയ ഈ NH വികസനം ഈ LDF സർക്കാർ നടപ്പിലാക്കുമെന്ന് 100 % ജനങ്ങളും പ്രതീക്ഷിക്കുന്നു
കേന്ദ്രം ഫണ്ടും, സംസ്ഥാനം ഭൂമിയും ഏറ്റെടുത്ത് കൊടുത്താൽ വികസനം വേഗത്തിൽ ആവും

img